നാഷണല്‍ ക്രഷ് രശ്മിക മന്ദാനയുടെ ഡീപ്പ്‌ഫേക്ക് വീഡിയോക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബിഗ് ബി. കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ ലിഫ്റ്റിലേക്ക് കയറുന്ന വീഡിയോയിലാണ് രശ്മികയുടെ മുഖം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുന്നത്. വ്യാജ വീഡിയോ ആണെന്ന് വ്യക്തമായതോടെ ഇതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയതോടെ വിഷയം വിവാദമായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് പ്രചരിച്ച വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് നിയമനടപടി അത്യാവശ്യമാണെന്ന് അമിതാഭ് ബച്ചന്‍ പ്രതികരിച്ചത്.
ALSO READ: തടിയൂരി കെഎസ്‌യു! കോടതിവിധിക്ക് പിന്നാലെ നിരാഹാരം അവസാനിപ്പിച്ചു
ഒറിജിനല്‍ വീഡിയോയിലെ സ്ത്രീ ബ്രിട്ടീഷ്-ഇന്ത്യന്‍ വനിതയായ സാറ പട്ടേലാണ്, അവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സുമുണ്ട്. ഒക്ടോബര്‍ 9ന് ഇവര്‍ അപ്‌ലോഡ് ചെയ്ത വീഡിയോയാണ് രശ്മികയുടെ വ്യാജ വീഡിയോ സൃഷ്ടിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.
ഒറ്റ നോട്ടത്തില്‍ വീഡിയോ് മന്ദനയുടെ എഡിറ്റ് ചെയ്ത പതിപ്പാണെന്ന് മനസിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്, അതിനാല്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെടും. എന്നാല്‍ വീഡിയോയിലെ സ്ത്രീ ലിഫ്റ്റില്‍ പ്രവേശിക്കുമ്പോള്‍, അവരുടെ മുഖം പെട്ടെന്ന് നടിയുടെ മുഖമായി മാറുന്നത് കാണാന്‍ കഴിയും. വിഷയത്തില്‍ രശ്മിക മന്ദാന ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here