‘എനിക്ക് കുറച്ച് പണം തരുമോ? അതിനുള്ള കാശ് എന്റെ കയ്യിലില്ല’; രത്തന്‍ ടാറ്റ അന്ന് പണം കടം ചോദിച്ച ഓര്‍മ പങ്കുവെച്ച് അമിതാഭ് ബച്ചന്‍

രത്തന്‍ ടാറ്റയ്ക്കൊപ്പം ലണ്ടനിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത അനുഭവം തുറന്നുപറഞ്ഞ് അമിതാഭ് ബച്ചന്‍. എത്രത്തോളം വിനയമുള്ള മനുഷ്യനാണ് അദ്ദേഹമെന്നും ഒരിക്കല്‍ അദ്ദേഹം എന്നോട് പണം കടം ചോദിച്ചുവെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു.

സിനിമാ സംവിധായകന്‍ ഫറാ ഖാനും നന്‍ ബൊമന്‍ ഇറാനിയും സ്പെഷ്യല്‍ അതിഥികളായെത്തിയ കോന്‍ ബനേഗ കോര്‍പതി 16ന്റെ സ്പെഷ്യല്‍ എപ്പിസോഡിലാണ് ബിഗ് ബി രത്തന്‍ ടാറ്റയുടെ പെരുമാറ്റത്തെ കുറിച്ച് പറഞ്ഞത്.

Also Read : ജെന്‍സണ്‍ താലി ചാര്‍ത്തേണ്ടിയിരുന്ന വേദിയില്‍ ഒറ്റയ്‌ക്കെത്തി ശ്രുതി; ചേര്‍ത്തുനിര്‍ത്തി മമ്മൂട്ടി

രത്തന്‍ ടാറ്റയ്ക്കൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് അമിതാഭ് പറഞ്ഞതിങ്ങനെ,

ഒരിക്കല്‍ ഞങ്ങള്‍ ലണ്ടനിലേക്ക് ഒരേ വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അദ്ദേഹത്തിന് അത്യാവശ്യമായി ഒരു ഫോണ്‍ ചെയ്യേണ്ടി വന്നു. സഹായികള്‍ക്ക് വേണ്ടി ചുറ്റും നോക്കിയെങ്കിലും ആരേയും കണ്ടില്ല.

ഞാന്‍ ഫോണ്‍ ബൂത്തിന്റെ അടുത്ത് നില്‍ക്കുന്നുണ്ടായിരുന്നു അപ്പോള്‍. ഉടനെ അദ്ദേഹം എന്റെ നേരെ നടന്നുവന്നു, പിന്നീട് എന്നോട് ചോദിച്ച കാര്യം എനിക്ക് വിശ്വസിക്കാന്‍ പോലും സാധിച്ചില്ല. അമിതാഭ്, നിങ്ങള്‍ എനിക്ക് കുറച്ച് പണം തരുമോ? ഒരു ഫോണ്‍ ചെയ്യാനുള്ള പണം എന്റെ കയ്യിലില്ല എന്നായിരുന്നു ആ ചോദ്യം. എത്രത്തോളം വിനയമുള്ള മനുഷ്യനാണ് അദ്ദേഹം- അമിതാഭ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News