ഐശ്വര്യയും അഭിഷേകും പിരിയുന്നുവെന്ന വാർത്തയിൽ പുതിയ വഴിത്തിരിവ്, സ്ക്രീൻഷോട്ട് കണ്ട് ഞെട്ടി ആരാധകർ

ഐശ്വര്യ റായ് അഭിഷേക് ബച്ചൻ എന്നീ താര ദമ്പതികളെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് കഴിഞ്ഞ ഏതാനും നാളുകളായി ബോളിവുഡിൽ നിന്ന് വരുന്നത്. ഇരുവരും തമ്മിൽ വേർപിരിയുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് അതിൽ മിക്കതും. ബച്ചൻ കുടുംബവുമായി ഐശ്വര്യയ്ക്ക് ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടെന്നും അഭിഷേകുമായി താരം പിരിയാൻ ഒരുങ്ങുന്നു എന്നും പല ഓൺലൈൻ ചാനലുകളും പടച്ചുവിടുന്നുണ്ട്. എന്നാൽ ഇതിലെ സത്യാവസ്ഥ എന്താണെന്ന് ഇതുവരെ ബന്ധപ്പെട്ട ആരും അറിയിച്ചിട്ടില്ല. ഇപ്പോഴിതാ വിഷയത്തിൽ ഒരു പുതിയ കണ്ടെത്തൽ നടത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

ALSO READ: അലീനയുടെ മനസ്സിലെ 30 വർഷങ്ങൾക്ക് ശേഷമുള്ള നിഖിൽ മഹേശ്വർ; അത്ഭുതപ്പെടുത്തുന്ന ദേവദൂതനിലെ വിനീതിൻ്റെ പുതിയ ചിത്രം കാണാം

അമിതാഭ് ബച്ചൻ ഐശ്വര്യ റായിയെ അൺഫോളോ ചെയ്തെന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. അമിതാഭ് ബച്ചനാണ് ഐശ്വര്യയെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തത് എന്നാണ് ബോളിവുഡിലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതല്ല ഇരുവരും പരസ്പരം അൺഫോളോ ചെയ്തതാണെന്നാണ് ചിലരുടെ പക്ഷം. ഈ പ്രചരണങ്ങൾക്കെല്ലാം കാരണം ഒരു സ്ക്രീൻ ഷോർട്ട് ആണ്. ഇൻസ്റ്റാ​ഗ്രാമിലേതാണ് ഇത്. അമിതാഭ് ബച്ചന്റെ അക്കൗണ്ടിൽ സെർച്ച് ചെയ്തപ്പോൾ ഐശ്വര്യയെ കാണാനില്ല. ഇതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഈ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ALSO READ: ലോകത്തിലെ ഏറ്റവും മികച്ച ഡയറക്ടർ നിങ്ങളാണ്, ആടുജീവിതം ട്രെയ്‌ലർ കണ്ട് അനുപം ഖേർ; മറുപടി നൽകി സംവിധായകൻ ബ്ലെസി

അതേസമയം, ഐശ്വര്യയും ബച്ചനും സോഷ്യൽ മീഡിയയിൽ പണ്ട് മുതൽക്കേ പരസ്പരം ഫോളോ ചെയ്തിരുന്നില്ല എന്നാണ് ചിലർ പറയുന്നത്. ഇരുവരും ഫോളോ ചെയ്യുന്നവരെ പ്രൈവെറ്റ് ആക്കി വച്ചിരിക്കുകയാണ് എന്ന് പറയുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News