ബിഗ്ബി ലോകകപ്പ് ഫൈനല്‍ കാണരുത്! അപേക്ഷയോടെ ആരാധകര്‍

നവംബര്‍ 19ന് നടക്കുന്ന ലോകകപ്പ് കലാശ പോരാട്ടം ആകാംശയോടെയാണ് ഓരോ ഇന്ത്യക്കാരനും കാത്തിരിക്കുന്നത്. 20 വര്‍ഷം മുമ്പ് 2003ല്‍ ദാദ നയിച്ച ഇന്ത്യന്‍ ടീം കംഗാരുക്കളുടെ മുന്നില്‍ അടിപതറിയതിന് പ്രതികാരം തീര്‍ക്കാന്‍ കാലം വീണ്ടും അവസരം തന്നിരിക്കുകയാണ്. അതിനാല്‍ തന്നെ വിജയത്തില്‍ കുറഞ്ഞ ഒന്നും ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.

ALSO READ:  ‘അവൻ ഓരോന്നെല്ലാം വിളിച്ചു പറയും എന്നിട്ട് എനിക്ക് പണി തരും’ ; ധ്യാൻ ശ്രീനിവാസനെ കുറിച്ച് ബേസിൽ ജോസഫ്

ഈസമയമാണ് ബോളിവുഡിന്റെ സ്വന്തം ബിഗ് ബിയുടെ ട്വീറ്റും അതിന് ആരാധകര്‍ നല്‍കിയ കമന്റുകളും ശ്രദ്ധ നേടുന്നത്. ലോകകപ്പില്‍ പത്തുകളികളും വിജയിച്ച് ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ടാണ് ബിഗ്ബിയുടെ പോസ്റ്റ്. രണ്ട് ദിവസത്തെ ഇടവേളയിലാണ് താരം എക്‌സില്‍ രസകരമായ ട്വീറ്റ് പങ്കുവച്ചത്. ഇന്ത്യ – ന്യൂസിലന്റ് സെമി ഫൈനല്‍ ദിനത്തിലായിരുന്നു ആദ്യ പോസ്റ്റ്. താന്‍ കാണാത്തപ്പോള്‍ ഇന്ത്യ ജയിക്കുന്നു എന്നായിരുന്നു അത്. നവംബര്‍ 15ന് വന്ന രണ്ടാമത്തെ ട്വീറ്റ് കളി കാണണോ വേണ്ടയോ എന്ന ചിന്തയിലാണ് എന്നായിരുന്നു. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക – ഓസീസ് മത്സരമായിരുന്നു.

ALSO READ: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാര്‍ഡ് പരാതി; തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു

ഇതോടെയാണ് ആരാധകര്‍ ബച്ചന്‍ ഫൈനല്‍ മത്സരം കാണരുതെന്ന കമന്റുമായി എത്തിയത്. സെമി കാണാത്ത സ്ഥിതിക്ക് താരം ഫൈനലും കാണരുത്, അന്നേദിവസം ബച്ചനെ പൂട്ടിയിടണം എന്നൊക്കെയാണ് ചിലരുടെ ആവശ്യം. മുമ്പ് അഭിഷേക് ബച്ചന്‍ നടത്തിയ ഒരു പരാമര്‍ശവും ഇപ്പോള്‍ ചര്‍ച്ചയായിട്ടുണ്ട്. താന്‍ ഇന്ത്യയുടെ ഫൈനല്‍ മത്സരം കണ്ടാല്‍ ടീം തോല്‍ക്കുമെന്ന അന്ധവിശ്വാസം കൊണ്ട് ബച്ചന്‍ മത്സരം കാണാറില്ലെന്നായിരുന്നു അഭിഷേക് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News