കേരളത്തെ കുറിച്ച് നിതി ആയോഗ് മുൻ സിഇഒയും രാജ്യത്തിന്റെ ഇന്റസ്ട്രിയൽ പോളിസി ആന്റ് പ്രമോഷൻ ഡിപാർട്ട്മെന്റ് സെക്രട്ടറിയുമായിരുന്ന അമിതാഭ് കാന്തിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു. ഇന്ന് രാജ്യത്ത് ഏറ്റവും എളുപ്പത്തിൽ വ്യവസായം നടത്താൻ സാധിക്കുന്ന നാടാണ് കേരളമെന്നും ഈ നാടിന്റെ മനോഹാരിത എല്ലാവരെയും ആകർഷിക്കുന്നതാണെന്ന് അമിതാഭ് കാന്ത് പറഞ്ഞത്, ഈ വാക്കുകൾ ഓരോ മലയാളിക്കും അഭിമാനിക്കാം എന്നാണ് മന്ത്രി പി രാജീവ് ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
കേരളത്തിന്റെ ടാലന്റ് പൂൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംബാസിഡർമാർക്ക് മുന്നിൽ ആണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. കേരളത്തിലേക്ക് കടന്നുവരൂ നിക്ഷേപം നടത്തൂ എന്ന് ആഗോള സംരംഭക ലോകത്തോട് അമിതാഭ് കാന്ത് പറയുകയാണ്. ഒപ്പം ഈ നേട്ടത്തിനെല്ലാം സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമുള്ള കൃത്യമായ പങ്കും അദ്ദേഹം പങ്കുവെച്ചു .മാത്രവുമല്ല ഇത് ഒരു വളരെ പോസിറ്റീവായ വാർത്ത ആയതുകൊണ്ട് മാത്രം വലിയ പ്രാധാന്യം ലഭിച്ചില്ല എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here