അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ പ്രതിഷേധത്തിൽ മുങ്ങി പാർലമെന്‍റിന്‍റെ അകവും പുറവും. അംബേദ്കർ പരാമർശത്തിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. നീല വസ്ത്രങ്ങൾ ധരിച്ച് ഇൻഡ്യ സഖ്യം പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. മാർച്ചിനിടയിൽ ഭരണ-പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയേയും പ്രിയങ്കാ ഗാന്ധിയെയും ബിജെപി എംപിമാർ പിടിച്ചുതള്ളിയെന്ന് കോൺഗ്രസ് ആരോപിച്ചു. ഡോ ജോൺ ബ്രിട്ടാസ് എംപി, കെ രാധാകൃഷ്ണൻ എംപി തുടങ്ങിയവർ പ്രതിഷേധത്തിന്‍റെ മുൻനിരയിൽ തന്നെ അണി നിരന്നു.
അതേ സമയം, കോൺഗ്രസ് എംപിമാർക്ക് എക്സിന്റെ കത്ത്. അമിത് ഷാ യുടെ വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശത്തിന് പിന്നാലെയാണ് കത്തെന്ന് എക്സ് അധികൃതർ അറിയിച്ചു. അമിത് ഷാ യുടെ വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് നടപടി. ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിർദേശത്തിന് പിന്നാലെയാണ് കത്തെന്ന് എക്സ് അധികൃതർ അറിയിച്ചു.
പാർലമെന്റിന് സമീപം വിജയ് ചൗക്കിൽ വലിയ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ സേനാംഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചു. അംബേദ്കര്‍ അംബേദ്കര്‍ എന്നാവര്‍ത്തിച്ച് പറയുന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ സ്വര്‍ഗത്തിലെങ്കിലും ഇടം കിട്ടുമെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇതിനെതിരെയാണ് ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം. ബഹളത്തെ തുടർന്ന് ലോക്സഭ രണ്ട് മണി വരെ പിരിഞ്ഞു. രാജ്യസഭയിലും ബഹളമുണ്ടായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here