ആസിഫ് അലിയെ പൊതുവേദിയിൽ വെച്ച് രമേഷ് നാരായണൻ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി നടനും അമ്മ ജനറൽ സെക്രട്ടറിയുമായ സിദ്ധിഖ് രംഗത്ത്. ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതമെന്ന് കുറിച്ച്, താരത്തിന്റെ ഒരു വിഡിയോയും സിദ്ധിഖ് ഫേസ്ബുക്കിൽ പങ്കുവെച്ചു. നടനെ ചേർത്തുപിടിക്കുന നിലപാട് തന്നയാണ് ഇതിലൂടെ സംഘടന സ്വീകരിച്ചിരിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്.
സിനിമ മേഖലയിലും നിന്നും രാഷ്ട്രീയ രംഗത്ത് നിന്നും നിരവധി ആളുകളാണ് ആസിഫ് അലിയെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. എ എ റഹീം എംപി ആസിഫ് അലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അനുകൂല നിലപാട് അറിയിച്ചിട്ടുണ്ട്. വി വസീഫ് അടക്കമുള്ള നേതാക്കളും, അഡ്വ. ഹരീഷ് വാസുദേവനും ആസിഫ് അലിയെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം എംടിയുടെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച ‘മനോരഥങ്ങള്‍’ എന്ന ചലച്ചിത്ര സമാഹാരത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ ലോഞ്ചിങ് നടക്കുന്നതിനിടെയാണ് വിവാദത്തിനിടയാക്കിയ സംഭവം നടന്നത്.
രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘടാകര്‍ വേദിയിലേക്ക് ക്ഷണിച്ചത് ആസിഫ് അലിയെയായിരുന്നു. എന്നാല്‍ ആസിഫ് അലിയില്‍ നിന്ന് രമേശ് നാരായണന് പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. സംവിധായകന്‍ ജയരാജിനെ വേദയിലേക്ക് വിളിച്ചുവരുത്തിയ രമേശ് നാരായണന്‍ ആസിഫിന്റെ കൈയ്യില്‍ നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിന് കൈമാറുകയും പിന്നാലെ അദ്ദേഹത്തില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയുമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here