‘അമ്മ’ തെരഞ്ഞെടുപ്പ് വിവരങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് രമേഷ് പിഷാരടി. നാല് വനിതകള്‍ വേണമെന്ന ബൈ ലോ പ്രകാരം താന്‍ മാറിനില്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ താന്‍ പരാജയപ്പെട്ടതായി വ്യാഖ്യാനിക്കപ്പെട്ടു. ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ പുറത്തുവരണം.
ALSO READ:പൊതിച്ചോറിന്റെ മറവില്‍ കഞ്ചാവ് കടത്തിയെന്ന് വ്യാജപ്രചാരണം; പൊലീസില്‍ പരാതി നല്‍കി ഡിവൈഎഫ്‌ഐ
കൂടുതല്‍ വോട്ട് ലഭിച്ചിട്ടും സ്ത്രീ സംവരണത്തിനായി മാറിനില്‍ക്കേണ്ടി വന്നു. സ്ത്രീ സംവരണവുമായി ബന്ധപ്പെട്ട് ബൈലോയില്‍ വ്യക്തത വരുത്തണം. തിരുത്തല്‍ ആവശ്യപ്പെട്ട് ‘അമ്മ’യ്ക്ക് കത്ത് നല്‍കി. മോഹന്‍ലാലും സിദ്ദിഖും തന്നെ ബന്ധപ്പെട്ടുവെന്നും ബൈലോ തിരുത്തല്‍ ജനറല്‍ ബോഡി ചേര്‍ന്നശേഷമേ സാധ്യമാകൂ എന്നും അറിയിച്ചു.
ALSO READ:സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here