A.M.M.Aയില്‍ തെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകില്ല; താത്കാലിക കമ്മിറ്റി തുടരും

AMMA

താരസംഘടനയായ A.M.M.A യിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ലെന്ന് സൂചന. കൂടുതൽ താരങ്ങൾക്കെതിരെ കേസ് ഉണ്ടായേക്കും എന്ന സാധ്യത കൂടി മുന്നിൽ കണ്ടാണ് നീക്കം. നിലവിലെ താൽക്കാലിക കമ്മറ്റി തന്നെ തുടരട്ടെ എന്ന നിലപാടിലാണ് സംഘടന. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയവർ പരാതിയുമായി മുന്നോട്ടു പോയാൽ പ്രത്യേക അന്വേഷണ സംഘം കൂടുതൽ താരങ്ങൾക്കെതിരെ കേസെടുത്തേക്കാനുള്ള സാധ്യതയുണ്ട്.

ALSO READ: ഇന്ന് സൂര്യഗ്രഹണം; അഗ്നി വലയ വിസ്മയ കാഴ്ച എവിടെയൊക്കെ ദൃശ്യമാകും?

പുതിയ പാനൽ തെരഞ്ഞെടുക്കപ്പെട്ടാൽ അതിൽ ആർക്കെങ്കിലും എതിരെ കേസുണ്ടായാൽ ഭരണം വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും. ഇതു കൂടി കണക്കിലെടുത്താണ് അഡ്ഹോക്ക് കമ്മിറ്റി തുടരട്ടെ എന്ന തീരുമാനം. സംഘടനയുടെ ബൈലോ പ്രകാരം അഡ്ഹോക്ക് കമ്മിറ്റിക്ക് ഒരു വർഷം വരെ തുടരാൻ കഴിയുമെന്നതും അനുകൂല ഘടകമായി ഭാരവാഹികൾ കാണുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News