താരസംഘടന A.M.M.A പിളര്‍പ്പിലേക്ക്. അംഗങ്ങളായ ഇരുപതോളം താരങ്ങള്‍ ട്രേഡ് യൂണിയന്‍ ഉണ്ടാക്കാനായി ഫെഫ്ക്കയെ സമീപിച്ചു. അതേ സമയം ഹേമ കമ്മിറ്റിയ്‌ക്കെതിരെ വിമര്‍ശനവുമായി ഫെഫ്ക്ക രംഗത്തെത്തി. കമ്മിറ്റി, ഡബ്ലൂസിസി ഒഴികെയുള്ള സംഘടനകളെ വിളിക്കുകയോ വിവര ശേഖരണം നടത്തുകയോ ചെയ്തില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ആരോപിച്ചു.
ALSO READ: സൂപ്പർ ലീഗ് കേരള; രണ്ടാം റൌണ്ട് മത്സരങ്ങൾക്ക് നാളെ തുടക്കമാകും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതുമുതല്‍ താരസംഘടനയില്‍ ഭിന്നത രൂക്ഷമായിരുന്നു.ലൈംഗിക പീഡനാരോപണത്തെത്തുടര്‍ന്ന് സിദ്ദിഖ് ജനറല്‍സെക്രട്ടറി സ്ഥാനം രാജിവെച്ചതിനു പിന്നാലെ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ ഭരണസമിതി അംഗങ്ങള്‍ എല്ലാം രാജിവെച്ചതോടെ താരസംഘടനയ്ക്ക് നേതൃത്വമില്ലാതായി. ഇതെച്ചൊല്ലി സംഘടനയ്ക്കകത്ത് വലിയ ഭിന്നിപ്പ് നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് 20 ഓളം താരങ്ങള്‍ ട്രേഡ് യൂണിയന്‍ ഉണ്ടാക്കി ഫെഫ്ക്കയില്‍ ചേരാന്‍ താല്‍പ്പര്യമറിയിച്ചിരിക്കുന്നത്. ഇക്കാര്യം ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ സ്ഥിരീകരിച്ചു.എന്നാല്‍ താരങ്ങളുടെ ആവശ്യം അംഗീകരിക്കണമെങ്കില്‍ ഫെഫ്ക്ക ജനറല്‍ കൗണ്‍സിലിന്റെ അംഗീകാരം വേണമെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
ALSO READ:പ്രിയ സഖാവിന് വിട… ശനിയാഴ്ച സംസ്ഥാനമാകെ അനുശോചന യോഗങ്ങള്‍
റിപ്പോര്‍ടില്‍ പറയുന്ന 15 അംഗപവര്‍ ഗ്രൂപ്പിന്റെ പേര് പുറത്തുവിടണം. ഇക്കാര്യത്തില്‍ അവ്യക്തതനീക്കണം. ഇത്തമൊരു സംഘത്തിന് ചലച്ചിത്ര വ്യവസായത്തെ നിയന്ത്രിക്കുക അസാധ്യമാണെന്നും ബി ഉണ്ണികൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സിനിമ നയ രൂപീകരണ സമിതിയില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ സാംസ്‌കാരികവകുപ്പിന് കത്ത് നല്‍കിയതായി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സമിതി യോഗത്തില്‍ സംഘടനക്കായി സംസാരിക്കുന്നതിനാണിത്. നയരൂപീകര സമിതില്‍ അംഗമായിരിക്കുമ്പോള്‍ ഇത് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതെന്നും ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here