‘അര്‍ജന്റ് സെയില്‍’; എഎംഎംഎ ഓഫീസ് ഒഎല്‍എക്സിലിട്ട് വിരുതന്‍മാര്‍

താരസംഘടനയായ എഎംഎംഎയുടെ കൊച്ചിയിലെ ഓഫീസ് ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വെച്ച് വിരുതന്‍മാര്‍. ഇതിന് പിന്നില്‍ ആരെന്നത് വ്യക്തമല്ലെങ്കിലും പരസ്യം ഇതിനകം തന്നെ വൈറലായി.

ALSO READ:ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം എസ് സിയുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ വിഴിഞ്ഞത്ത്

വിലകേട്ടാല്‍ ഞെട്ടും. 20,000 രൂപ ‘അര്‍ജന്റ് സെയില്‍’ എന്ന് നല്‍കിക്കൊണ്ടാണ് ഇടപ്പള്ളിയിലുള്ള അമ്മ ഓഫീസിന്റെ ചിത്രങ്ങള്‍ ഒഎല്‍എക്സില്‍ പോസ്റ്റ് ചെയ്തത്. 20,000 സ്‌ക്വയര്‍ഫീറ്റിലുള്ള കെട്ടിടത്തില്‍ പത്ത് വാഷ്റൂമുണ്ടെന്നും റെഡി ടു മൂവ് ആണ് എന്നും നല്‍കിയിട്ടുണ്ട്. മുട്ടലുകള്‍ കാരണം കതകുകള്‍ക്ക് ബലക്കുറവുണ്ടെന്നും മൂന്ന്-നാല് ദിവസങ്ങള്‍ക്കകം വില്‍പന പൂര്‍ത്തീകരിക്കണമെന്നും പരസ്യത്തില്‍ പറയുന്നു.

ALSO READ:അനീഷിനെ ജീവിതത്തിലേക്ക് കൈപിടിച്ച് ഡിവൈഎഫ്ഐ; ഉരുള്‍പൊട്ടലില്‍ നഷ്ടമായ ജീപ്പിന് പകരം മറ്റൊന്ന് കൈമാറി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്ന വെളിപ്പെടുത്തലുകളില്‍ കുറ്റാരോപിതരായവര്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. കുറ്റാരോപിതനായ നടന്‍ സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം രാജിവെച്ചുകൊണ്ട് ഭരണസമിതി പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ എഎംഎംഎയുടെ തലപ്പത്ത് വനിതകള്‍ വരണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഓഫീസിന്റെ ലൊക്കേഷനടക്കം പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News