‘കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ പോലീസ് കേസെടുത്ത് അന്വേഷിക്കണം’; A.M.M.A വാർത്താസമ്മേളനം

siddique

കൊച്ചി: കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ പോലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് ആവശ്യപ്പെട്ടു. ഹേമകമ്മിറ്റി റിപ്പോർട്ടിൽ അമ്മ നടത്തിയ വാർത്താസമ്മേനത്തിലാണ് സിദ്ദിഖ് ഇക്കാര്യം പറയുന്നത്. അമ്മ കുറ്റക്കാരെ സംരക്ഷിക്കില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ഒപ്പമാണ് അമ്മ. റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കണമെന്നാണ് അമ്മയുടെ നിലപാടെന്നും സിദ്ദിഖ് വ്യക്തമാക്കി.

അമ്മ ഷോ റിഹേഴ്സൽ തിരക്കിലായതിനാലാണ് പ്രതികരണം വൈകിയതെന്ന് സിദ്ദിഖ് പറഞ്ഞു. പ്രതികരിക്കാതെ ഒളിച്ചോടിയതല്ല. റിപ്പോർട്ട് സ്വാഗതാർഹമാണ്. ഹേമകമ്മിറ്റിയുടെ എല്ലാ നിർദേശങ്ങളും നടപ്പാക്കണം. അമ്മയുടെ നിർദേശങ്ങൾ സർക്കാരിനെ അറിയിച്ചിരുന്നു. റിപ്പോർട്ട് പുറത്തു വരുന്നതിനെ തങ്ങൾ എതിർത്തിട്ടില്ല. ഹേമ കമ്മിറ്റി റിപ്പാർട്ട് അമ്മയ്ക്ക് എതിരല്ല. റിപ്പോർട്ട് അമ്മയെ പ്രതിസ്ഥാനത്ത് നിർത്തിയിട്ടില്ല. നിർദേശങ്ങൾ തങ്ങൾക്കു കൂടി ഗുണകരമാണ്. മാധ്യമങ്ങൾ ഞങ്ങളെ പ്രതിസ്ഥാനത്ത് നിർത്തിയെന്നും സിദ്ദിഖ് പറഞ്ഞു.

അമ്മയെ ആകെ ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് സിദ്ദിഖ് പറഞ്ഞു. സിനിമയിൽ ഉള്ളവർ എല്ലാവരും മോഷക്കാരാണെന്ന വ്യഖ്യാനം ഉണ്ടാകരുത്. ഒരു തൊഴിൽ മേഖലയെ ആകെ മോശമായി ചിത്രീകരിക്കുന്നത് നല്ലതല്ല. പവർ ഗ്രൂപ്പ് ഉള്ളതായി അറിവില്ല. പവർ ഗ്രൂപ്പ് ആരാണെന്ന് തങ്ങൾക്കറിയില്ല. ഒരു സിനിമയിൽ ആര് അഭിനയിക്കണം എന്ന് എങ്ങനെ ഒരു ഗ്രൂപ്പ് തീരുമാനിക്കും? ഒരു മാഫിയയോ ഗ്രൂപ്പോ വിചാരിക്കുന്നത് പോലെ സിനിമയെ നിയന്ത്രിക്കാൻ കഴിയില്ലെന്നും സിദ്ദിഖ് പറഞ്ഞു.

Also Read- ഒളിച്ചോടിയതോ പിന്‍മാറിയതോ അല്ല, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം: പ്രതികരിച്ച് ‘അമ്മ’

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തെറ്റ് പറ്റി എന്ന അഭിപ്രായം അമ്മയ്ക്കില്ലെന്ന് സിദ്ദിഖ് പറഞ്ഞു. പൊലീസ് അന്വേഷണത്തെ അമ്മ ഭയക്കുന്നില്ല. അന്വേഷണം നടക്കണം. പുകമറ സൃഷ്ടിച്ച് കുറ്റവാളികളല്ലാത്തവരെ സംശയത്തിൻ്റെ നിഴലിൽ നിർത്തരുത്. ലൈംഗിക അതിക്രമ പരാതിയല്ല അമ്മയ്ക് ലഭിച്ചിരിക്കുന്നത്. പ്രതിഫലം കൃത്യമായി കിട്ടാത്തതു സംബന്ധിച്ചാണ് പരാതി വന്നതെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News