ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; പേരുകള്‍ പുറത്തുവരട്ടെയെന്ന് ജഗദീഷ്

സിനിമാ മേഖലയ്ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ ആര് ആരോപണം ഉന്നയിച്ചാലും അതിന് പരിഹാരം ഉണ്ടാകണമെന്നും ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പേരുകള്‍ പുറത്തുവരട്ടെയെന്നും നടനും ‘അമ്മ’സംഘടന വൈസ് പ്രസിഡന്റുമായി ജഗദീഷ്.

ALSO READ: സിഡിഎമ്മില്‍ ഒറ്റ വിരല്‍ മാത്രം ഉപയോഗിച്ച് സൂത്രപ്പണി; തട്ടിയെടുക്കുന്നത് കോടികള്‍

സംസ്ഥാന സര്‍ക്കാരിനെതിരെ പറയാന്‍ താല്‍പര്യമില്ല. ചില പേജ് ഒഴിവാക്കിയത് എങ്ങനെയെന്നതിന് വിശദീകരണം സര്‍ക്കാര്‍ നല്‍കേണ്ടി വരും.ഇരകളുടെ പേര് ഒഴിവാക്കണമെന്നതാണ് നിയമം. വേട്ടക്കാരന്റെ പേര്ഒഴിവാക്കാന്‍ പറഞ്ഞിട്ടില്ല. അതിന് പരിമിതികളുണ്ടെങ്കില്‍ തന്നെ ഹൈക്കോടതി പറഞ്ഞത് അനുസരിച്ച് കൂടുതല്‍ അന്വേഷണം നടക്കും. അത്തരക്കാര്‍ ശിക്ഷിക്കപ്പെടണം. ഇത്തരക്കാര്‍ സിനിമയില്‍ ഉണ്ടെങ്കില്‍ പുറത്തുവരണം. അതിന് അമ്മ ആ ഉത്തരവാദിത്തം ഏറ്റെടുക്കണം.

ALSO READ:  ഒളിച്ചോടിയതോ പിന്‍മാറിയതോ അല്ല, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം: പ്രതികരിച്ച് ‘അമ്മ’

കേസെടുത്ത് അന്വേഷിക്കണം എന്നതിനോട് യോജിപ്പ് തന്നെയാണ്. ഏത് രീതിയിലാണ് അന്വേഷണം എന്ന് ഹൈക്കോടതി തീരുമാനിക്കും. പേരുകള്‍ പുറത്ത് വന്നാല്‍ ഗോസിപ്പുകള്‍ കുറയും. പേര് പുറത്ത് വരാന്‍ ഹൈക്കോടതി തീരുമാനിച്ചാല്‍ നടപടികളും ശിക്ഷയും ഉണ്ടാകട്ടെ. കോടതി ഉചിതമായി തീരുമാനം എടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം പഞ്ഞു.

ALSO READ:  ‘ഓരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ… നീ എന്റെ വാതിലില്‍ വന്നൊന്നും മുട്ടരുതേ…’ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് കൃഷ്ണകുമാര്‍

ഹേമ കമ്മിറ്റി വന്നതിന് പിന്നാലെ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പ്രതികരിക്കാന്‍ വേദി ഒരുങ്ങിയത് ഇതിന് പിന്നാലെയാണ്. 1500ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്ന ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തില്‍ എല്ലാവര്‍ക്കും ശൗചാലയം സജ്ജീകരിച്ചിരുന്നു. അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്ങനെയല്ല. മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ആരോപണങ്ങള്‍ വന്നവര്‍ അഗ്നിശുദ്ധി തെളിയിക്കട്ടെ. കോടതി കേസെടുക്കാന്‍ പറഞ്ഞാല്‍ അമ്മ അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. പവര്‍ ഗ്രൂപ്പെന്ന പദപ്രയോഗം സ്വാധീനം ചെലുത്തുന്ന സംഘമെന്നായിരിക്കും. അങ്ങനെയുണ്ടെന്ന് തോന്നുന്നില്ല. സിനിമയില്‍ മാഫിയകള്‍ ഉണ്ടെന്നു കരുതുന്നില്ലെന്നും ജഗദീഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News