യമുനാ നദിയില്‍ അമോണിയയുടെ അളവ് അപകടകരമാം വിധത്തില്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ദില്ലിയില്‍ കടുത്ത ജലക്ഷാമം. ദില്ലി ജലബോര്‍ഡാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വസിരാബാദ് ജലശുദ്ധീകരണശാലയില്‍ നദിയിലെ അമോണിയയുടെ അളവ് 5.0പിപിഎം ഉയര്‍ന്നത് മൂലം ഇരുപത് മുതല്‍ ഇരുപത്തിയഞ്ച് ശതമാനം വരെ ജല ഉത്പാദനം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ജല വിതരണം പലയിടങ്ങളിലും തടസപ്പെട്ടു.
ALSO READ: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വീണ്ടും വി ജോയ്
മജ്നു കാ തില, ഐഎസ്ബിടി, ജിപിഒ, എന്‍ഡിഎംസി ഏരിയ, ഐടിഒ, ഹാന്‍സ് ഭവന്, എല്‍എന്‍ജെപി ഹോസ്പിറ്റല്‍, ഡിഫന്‍സ് കോളനി, സിജിഒ കോംപ്ലക്സ്, രാജ്ഘട്ട്, ഡബ്ല്യുഎച്ച്ഒ, ഐഎമര്ജന്സി, രാംലീല ഗ്രൗണ്ട്, ദില്ലി ഗേറ്റ്, തുടങ്ങിയ ഇടങ്ങളിലാണ് ജലവിതരണം തടസപ്പെട്ടത്.
ALSO READ: വർഗീയതക്കെതിരെ സൗഹൃദ ക്രിസ്മസ് കരോളുമായി ഡിവൈഎഫ്ഐ
ജനങ്ങളോട് വെള്ളം കരുതിവയ്ക്കാന്‍ നിര്‍ദേശിച്ച ദില്ലി ജല ബോര്‍ഡ് ആവശ്യത്തിനനുസരിച്ച് ടാങ്കറില്‍ വെള്ളമെത്തിക്കാമെന്നും വാക്ക് നല്‍കിയിട്ടുണ്ട്. അമോണിയ മൂലമുള്ള മലിനീകരണം മൂലം പലപ്പോഴും ദില്ലിയിലെ വെള്ളം കുടി മുട്ടുകയാണ്. ദില്ലി ജല ബോര്‍ഡ് വൈസ് പ്രസിഡന്റ് പലവട്ടം ഇക്കാര്യത്തില്‍ തന്റെ ആശങ്ക തുറന്നു പറഞ്ഞിട്ടുമുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here