‘അമ്മു ആത്മഹത്യ ചെയ്യില്ല…’: അമ്മൂ സജീവന്റെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് സഹോദരൻ

ammu death incident

അമ്മൂ സജീവന്റെ മരണത്തിൽ ദുരൂഹ ആവർത്തിച്ച് സഹോദരൻ. അമ്മു ആത്മഹത്യ ചെയ്യില്ലെന്നും, വീട്ടുകാർ ആവശ്യപ്പെട്ടത് അനുസരിച്ചല്ല തിരുവനന്തപുരത്തേക്ക് അമ്മുവിനെ കൊണ്ടുപോയതെന്നും സഹോദരൻ. ആശുപത്രിയിൽ കാലതാമസം ഉണ്ടായി. പൊലീസിന് വിശദമായ മൊഴി നൽകി.

ഫോൺ വിശദാംശങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചിട്ടുണ്ട്. മരണത്തിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്നും, ആരോഗ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും മരിച്ച അമ്മുവിൻറെ സഹോദരൻ പറഞ്ഞു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ എസ് എം ഇ നഴ്സിംഗ് കോളജിലെ ബി എസ് സി നഴ്സിങ് അവസാന വർഷ വിദ്യാർഥിനിയായ അമ്മു എസ് സജീവ് ഹോസ്റ്റലിലെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്മുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. അമ്മുവിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.

News Summary- Ammu Sajeev’s brother raises mystery over her death. Ammu did not commit suicide and was not taken to Thiruvananthapuram as requested by her family, says brother

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News