പൊലീസ് അന്വേഷണത്തിൽ തൃപ്തർ, പത്തനംതിട്ടയിൽ മരണപ്പെട്ട അമ്മു സജീവൻ്റെ കുടുംബം മുഖ്യമന്ത്രിയെ സന്ദർശിച്ചു

പത്തനംതിട്ടയിലെ അമ്മു സജീവൻ്റെ മരണം, പൊലീസ് അന്വേഷണത്തിൽ തൃപ്തരാണെന്ന് അമ്മു സജീവൻ്റെ കുടുംബം. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

ALSO READ: പെട്രോളടിച്ചിട്ട് പണം കൊടുക്കാതെ പോകാനൊരു ശ്രമം; കൃത്യസമയത്ത് പൊലീസിന്റെ മാസ്സ് എൻട്രി, വീഡിയോ വൈറൽ

ഇരുവരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും മകളുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ നിന്നുള്ള അനാസ്ഥ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയേയും സന്ദർശിച്ചതെന്നും കുടുംബം പറഞ്ഞു. സൗകര്യമില്ലാത്ത പ്രൈവറ്റ് ആംബുലൻസിലാണ് മകളെ ആശുപത്രിയിൽ എത്തിച്ചതെന്നും അവർ പറഞ്ഞു.

ALSO READ: ഇത് ഒരു പതിറ്റാണ്ടായി കോടതിയുടെ പരിഗണനയിലുള്ള കേസ്, പാമോലിൻ കേസ് വീണ്ടും മാറ്റാനുള്ള ആവശ്യത്തോട് അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി

ഇതിനോട് അന്വേഷണത്തിലൂടെ എല്ലാ കാര്യങ്ങളും പുറത്തുകൊണ്ടുവരും എന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്നും അന്വേഷണ കമ്മീഷനെ നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചെന്ന് ഇവർ പറഞ്ഞു. അതേസമയം, കേസിൽ കൂടുതൽ വിദ്യാർഥികളുടെ മൊഴിയെടുക്കുമെന്നും അതിനുശേഷം മാത്രമേ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കേസിൽ റിപ്പോർട്ട്‌ നൽകൂവെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News