നഴ്സിംഗ് വിദ്യാർഥിനി അമ്മുവിന്‍റെ മരണം: സൈക്യാട്രി വിഭാഗം അധ്യാപകനെതിരെ പരാതി നൽകി കുടുംബം

DEATH OF NURSING STUDENT

നഴ്സിംഗ് വിദ്യാർഥിനിയായിരുന്ന അമ്മു സജീവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം പോലീസിൽ പുതിയ പരാതി നൽകി. ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകൻ സജിക്കെതിരെയാണ് പുതിയ പരാതി. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ അധ്യാപകനും കേസിൽ പ്രതികളായ വിദ്യാർഥിനികളും ചേർന്ന് മാനസികമായി പീഡിപ്പിച്ചതായും രണ്ടുമണിക്കൂറിൽ അധികം കുറ്റവിചാരണ നടത്തിയതായും പരാതിയിൽ പറയുന്നു. അതിനു ശേഷമാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് അമ്മു വീണു മരിച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിക്കുന്നത്.

ALSO READ; നെടുമ്പാശ്ശേരിയിൽ വീണ്ടും കഞ്ചാവ് വേട്ട; പിടികൂടിയത് മൂന്നര കോടിയുടെ 12 കിലോ ഹൈബ്രിഡ് കഞ്ചാവ്

മരണത്തിൽ പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മൂന്ന് സഹപാഠികളെ അറസ്റ്റ് ചെയ്തിരുന്നു. പത്തനാപുരം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം, അമ്മു ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും ആവർത്തിക്കുകയാണ് കുടുംബം. കുടുംബം ഉന്നയിക്കുന്ന ചികിത്സാ പിഴവടക്കമുള്ള ആരോപണങ്ങളിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News