യുഎഇയിൽ പൊതുമാപ്പ് കാലാവധി നീട്ടി. അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ, രേഖകൾ നിയമാനുസൃതമാക്കി രാജ്യത്ത് തുടരാനോ ഉള്ള അവസരമാണ് പൊതു മാപ്പ് നീട്ടിയതിലൂടെ ലഭിച്ചിരിക്കുന്നത്. നേരത്തെ, സെപ്റ്റംബർ ഒന്നിന് ആരംഭിച്ചിരുന്ന രണ്ടു മാസക്കാലത്തെ പൊതു മാപ്പ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കാലാവധി രണ്ടു മാസം കൂടെ നീട്ടി നൽകി അധികൃതരുടെ അറിയിപ്പ് എത്തിയത്.
പുതിയ സാഹചര്യത്തിൽ രാജ്യത്ത് ഡിസംബർ 31 വരെ പൊതു മാപ്പ് തുടരുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ആയിരക്കണക്കിന് പ്രവാസികൾക്ക് ഉപകാരപ്രദമാകുന്നതാണ് അധികൃതരുടെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here