അമീബിക് മസ്തിഷ്ക ജ്വരം; നിലവിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരം: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് 15 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചെന്നും രണ്ടുപേർ രോഗം മുക്തരായി ഡിസ്ചാർജ് ചെയ്തെന്നും മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ജില്ലയിൽ ഏഴ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരാൾ ജൂലൈ ഇരുപത്തിമൂന്നാം തീയതി മരണപ്പെട്ടു. 6 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. രണ്ടുപേർക്ക് രോഗം സംശയിക്കുന്നതായും ഇവരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനകൾ നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 1960 കോടി രൂപകൂടി അനുവദിച്ചു’: മന്ത്രി കെ എൻ ബാലഗോപാൽ

ആദ്യകേസിന് ശേഷം ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് രോഗ സംശയമുള്ളവരെ കണ്ടെത്തിയത്. ആദ്യ കേസ് കണ്ടെത്തിയ ആൾക്ക് രോഗം പിടിപ്പെട്ടത് കുളത്തിൽ നിന്നുമാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തി. ചികിത്സയിലുള്ളവർക്ക് ആവശ്യമായ മിൽറ്റി ഫോസിൻ മരുന്ന് സ്റ്റോക്ക് ഉണ്ട്. നിലവിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ് 6 പേരിൽ 5 പേരും കുളവുമായി ബന്ധമുള്ളവരാണെന്നും ഒരാൾ ആ പ്രദേശത്ത് ഉള്ള ആളല്ലെന്നും മന്ത്രി പറഞ്ഞു. ഇതിൽ കൂടുതൽ പഠനം നടക്കുകയാണെന്നും സാധ്യമായ എല്ലാ കാര്യങ്ങളും ഈ രോഗത്തിനെതിരെ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ ചുമതല മന്ത്രിസഭ ഉപസമിതിക്ക് നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News