അമീബിക് മസ്തിഷ്കജ്വരം ബാധിച് ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ 14 കാരന്റെ ആരോഗ്യ നില ഭേദപ്പെട്ട് വരുന്നു. ഇതിനിടെ തൃശൂര്‍ സ്വദേശിയായ 12 വയസുകാരനും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ മികച്ച ചികിത്സയാണ് ആരോഗ്യ വകുപ്പിന്റെയടക്കം മേൽനോട്ടത്തിൽ രോഗികൾക്ക് നൽകിവരുന്നത്.
Also read:പ്ലസ് വൺ പ്രവേശനം; താത്കാലിക അധിക ബാച്ചുകൾ അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നിലവിൽ രണ്ട് പേരാണ് ചികിത്സയിലുള്ളത്. രണ്ടര മാസത്തിനിടെ അഞ്ചു പേർക്കാണ് രോഗം സ്ഥിതീകരിച്ചത്. ഇവരിൽ മൂന്നു പേർ ചികിത്സയ്ക്കിടെ മരണപ്പെട്ടിരുന്നു. നിലവിൽ കോഴിക്കോടും തൃശൂരുമായി ചികിത്സയിലുള്ള രണ്ടു വിദ്യാർത്ഥികളും മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഇരുവരുടേയും ആരോഗ്യസ്ഥിതി ഭേദപ്പെട്ട നിലയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Also read:ഒരു സംഘടനയെ മാത്രം ഒറ്റ തിരിഞ്ഞ് ആക്രമിച്ചുള്ള പ്രചരണങ്ങളോട് യോജിപ്പില്ല: മന്ത്രി ആർ ബിന്ദു
രാജ്യാന്തരതരത്തിലുള്ള മികച്ച ചികിത്സാ സൗകര്യങ്ങളാണ് രോഗികൾക്കായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. നേരത്തെ വിദേശരാജ്യങ്ങളിൽ നിന്ന് അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെയുള്ള മരുന്നുകളും സംസ്ഥാനത്ത് എത്തിച്ചിരുന്നു. രോഗികളായവർ ഉപയോഗിച്ച കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം പ്രത്യേക ആരോഗ്യ മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. ഇതിനുപുറമെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ വീടുകളിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക പ്രതിനിധികളും പരിശോധന നടത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here