തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മരുതംകോട് സ്വദേശികളായ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എല്ലാവരെയും മെഡിക്കല്‍ കോളേജിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. നെയ്യാറ്റിന്‍കരയില്‍ രണ്ടുപേര്‍ക്ക് കൂടി രോഗലക്ഷണമുണ്ട്.
അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരത്തിനുള്ള മരുന്ന് ജര്‍മനിയില്‍ നിന്ന് കേരളത്തിലെത്തിച്ചിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ ജീവന്‍ രക്ഷിക്കാനായുള്ള നിര്‍ണായക മരുന്നാണ് ജര്‍മനിയില്‍ നിന്ന് സംസ്ഥാനത്തെത്തിച്ചത്.
യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ സ്ഥാപകനും ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീര്‍ വയലിലാണ് അടിയന്തര പ്രാധാന്യത്തോടെ മില്‍റ്റിഫോസിന്‍ മരുന്ന് സൗജന്യമായി ലഭ്യമാക്കിയത്. 3.19 ലക്ഷം രൂപ വിലമതിക്കുന്ന 56 ക്യാപ്‌സൂളുകള്‍ അടങ്ങുന്ന ആദ്യ ബാച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് തിരുവനന്തപുരത്ത് ഏറ്റുവാങ്ങിയിരുന്നു.
നിലവിലെ സാഹചര്യം നേരിടുന്നതിനുള്ള കൂടുതല്‍ മരുന്നുകള്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്തെത്തിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. മില്‍റ്റിഫോസിന്‍ ലഭ്യത ഉറപ്പാക്കുന്നതിലൂടെ സംസ്ഥാനത്ത് കൂടുതല്‍ കേസുകളുണ്ടായാല്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുമെന്നതാണ് ആശ്വാസകരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here