ഫലം നെഗറ്റീവ്: നിരീക്ഷണത്തിൽ കഴിയുന്ന 4 കുട്ടികൾക്കും അമീബിക് മസ്തിഷ്ക ജ്വരമില്ല

അമീബിക് മസ്തിഷ്ക ജ്വരത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 4 കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവ്. മൂന്നിയൂർ സ്വദേശികളായ നാല് കുട്ടികളുടെ പരിശോധന ഫലമാണ് പുറത്ത് വന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പരിശോധിച്ചത്. നിലവിൽ ഇവർക്ക് കൂടുതൽ പരിശോധന നടത്തേണ്ടതില്ലെന്ന് മാതൃ ശിശു ആരോഗ്യ വിഭാഗം സൂപ്രണ്ട് അറിയിച്ചു.

ALSO READ: ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന സംഭവം; ഇന്ത്യന്‍ നാവികര്‍ കപ്പലില്‍ തന്നെ, നിയന്ത്രിത സ്‌ഫോടനങ്ങള്‍ നടത്തി അധികൃതര്‍

നിലവിൽ രോഗം സ്ഥിരീകരിച്ച കുട്ടിയുടെ 12 വയസ്സുള്ള സഹോദരിയുടെയും പിതൃസഹോദരന്റെ മൂന്നര വയസ്സുള്ള മകന്റെയും ഏഴു വയസ്സുള്ള മകളുടെയും മറ്റൊരു കുട്ടിയുടെയും പരിശോധനാഫലമാണ് നെഗറ്റീവായത്. അതേസമയം, അഞ്ചുവയസ്സുകാരി അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ വെന്റിലേറ്ററിൽ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News