‘ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യൻ’; ഒരിക്കൽ പോലും കുളിക്കാത്ത അമൗ ഹാജി

ഓരോ കാരണങ്ങളാൽ വ്യത്യസ്തരാണ് ഭൂമിയിലെ ഓരോ ജീവജാലങ്ങളും, പ്രത്യേകിച്ച് മനുഷ്യർ. പല ആളുകളുമായും പലർക്കും സാമ്യം തോന്നുമെങ്കിലും, അതിലേറെ വ്യത്യാസങ്ങളാവും കാണാൻ സാധിക്കുന്നത്. അത്തരത്തിൽ വളരെ വ്യത്യസ്തനായ ഒരാളാണ് അമൗ ഹാജി, ഇറാനിലെ ഒരു സാധാരണക്കാരൻ. 94 -ാം വയസിലും കരുത്തനായിരുന്ന അമൗ ഹാജി ഇറാനിന്‍റെ തെക്കൻ പ്രവിശ്യയായ ഫാർസിലെ ദേജ്ഗാഹ് ഗ്രാമവാസികള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. ചെറുപ്പത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ തിരിച്ചടികൾക്ക് ശേഷമാണ് അദ്ദേഹം ഏകാന്ത ജീവിതം ആരംഭിക്കുന്നത്. ആളുകൾക്ക് ഏറെ പ്രിയപ്പെട്ടവനാണെങ്കിലും ജീവിതത്തിൽ ഒരിക്കൽ പോലും അയാൾ കുളിച്ചിട്ടുള്ളതായി അവർ കണ്ടിട്ടില്ല.

Also Read; വീണ്ടും ട്രെയിനില്‍ ടി ടി ഇക്ക് മര്‍ദനം; സംഭവം മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍

ദെജ്ഗാഹ് ഗ്രാമത്തിൽ ഇഷ്ടിക കൊണ്ട് നിർമ്മിച്ച് കരിപിടിച്ച ഒരു കുടിലിലായിരുന്നു അയാൾ താമസിച്ചിരുന്നത്. വാഹനങ്ങൾ ഇടിച്ച ചത്ത മൃഗങ്ങളെ പലപ്പോഴും അയാൾ ഭക്ഷണമാക്കി. ഹുക്കയിൽ മൃഗങ്ങളുടെ ഉണങ്ങിയ വിസർജ്യം നിറച്ച് പുകവലിച്ചു. മലിന ജലമോ തുരുമ്പിച്ച ഓയിൽ ക്യാനുകളിലെ വെള്ളമോ ദാഹിക്കുമ്പോള്‍ കുടിച്ചു. ഒരേസമയം മൂന്നോ, നാലോ സിഗരറ്റുകൾ ഒന്നിച്ച് വലിക്കുന്ന ശീലവും അയാൾക്കുണ്ടായിരുന്നു. ദേജ്ഗാഹ് ഗ്രാമത്തിലൂടെ സഞ്ചരിച്ച ഒരു സഞ്ചാരിയാണ് അമൗ ഹാജിയെ സാമൂഹിക മാധ്യമങ്ങളിലൂടെ ‘ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യന്‍’ എന്ന് വിശേഷിപ്പിച്ചത്.

Also Read; ഷാഫി ജയിച്ചാൽ താനാകും സ്ഥാനാർഥിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പാലക്കാട് ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥി ആകേണ്ടെന്ന് ഡിസിസി

സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെയാണ് അമൗ ഹാജി പ്രശസ്തനാകുന്നത്. വെള്ളവും സോപ്പും ഉപയോഗിച്ച് അദ്ദേഹം കുളിച്ചിട്ട് 60 വർഷത്തിലേറെയായിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യന്‍ തങ്ങളുടെ നാട്ടിലെന്നത് ഗ്രാമീണര്‍ക്ക് സഹിച്ചില്ല. 2022 ഒക്ടോബറിൽ 94-ആം വയസ്സിൽ അമൗ ഹാജിയെ കുളിപ്പിക്കാന്‍ അവർ തീരുമാനിച്ചു. ആഘോഷമായിട്ടായിരുന്നു അമൗ ഹാജിയുടെ കുളി. എന്നാൽ കുളി കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ആരോഗ്യവാനായിട്ടിരുന്ന ആ മനുഷ്യൻ മരണത്തിനു കീഴടങ്ങിയെന്നാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News