സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വർദ്ധിപ്പിച്ചു

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വർദ്ധിപ്പിച്ചു. പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലാണ് മെറ്റീരിയൽ കോസ്റ്റ് വർദ്ധിപ്പിച്ചത്. ഉച്ചഭക്ഷണ പദ്ധതിക്കെതിരെ പ്രതിപക്ഷം നിരന്തരം ആക്ഷേപങ്ങൾ ഉയർത്തുന്ന സാഹചര്യത്തിലാണ് തുക വർദ്ധനവ്.

ALSO READ:വയനാട്‌ മൂലങ്കാവ്‌ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ റാഗിംഗിൽ നടപടി; ആറുവിദ്യാർത്ഥികളെ പ്രതി ചേർത്തു
സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിക്കായി സ്ക്കൂളുകൾക്ക് അനുവദിക്കുന്ന മെറ്റീരിയൽ കോസ്റ്റ് പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലാണ് തുക വർദ്ധിപ്പിച്ചത്. പദ്ധതി നടത്തിപ്പിനായി സ്ക്കൂളുകൾക്ക് മെറ്റീരിയൽ കോസ്റ്റ് ഇനത്തിൽ നേരത്തെ 150 കട്ടികൾ വരെ ഒരുകുട്ടിക്ക് 8 രൂപ, 151 മുതൽ 500 വരെ ഒരാൾക്ക് 7 രൂപ, 500 കുട്ടികൾക്ക് മുകളിലുള്ള ഓരോ കുട്ടിക്കും 6 രൂപ എന്ന നിരക്കിലായിരുന്നു.

പ്രൈമറി വിഭാഗത്തിൽ ഒരുകുട്ടിക്ക് 6 രൂപയും, അപ്പർ പ്രൈമറി വിഭാഗത്തിൽ ഒരു കുട്ടിക്ക് 8.17 പൈസയുമാണ് പുതുക്കി നിശ്ചയിച്ച തുക. സപ്ലിമെന്‍ററി ന്യൂട്രീഷൻ പരിപാടി ഒ‍ഴികെയുള്ള പദ്ധതിയിലാണ് മാറ്റം ഉണ്ടാവുക. സംസ്ഥാനത്തെ ഉച്ച ഭക്ഷണ പദ്ധതിയെ തകർക്കാൻ പ്രതിപക്ഷം നിരവധി ആക്ഷേപങ്ങൾ ഉന്നയിക്കുന്ന സമയത്താണ് ഉച്ച ഭക്ഷണ പദ്ധതിയുടെ തുക വർദ്ധിപ്പിച്ച് സർക്കാർ മാത്യകയാകുന്നത്.

ALSO READ: കൃഷിക്കൊപ്പം കളമശ്ശേരിയുടെ മാസ്റ്റർ പ്ലാൻ പദ്ധതികൾക്ക് തുടക്കം കുറിച്ച് മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News