ദേശീയപാതാ വികസനത്തിനായി സംസ്ഥാനം ചെലവഴിച്ച തുക അടുത്ത കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍. 6000 കോടി രൂപ സംസ്ഥാനം ദേശീയപാതാ വികസനത്തിനായി ചെലവഴിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ തുകയാണെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. വിഷയം കേന്ദ്രധനമന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി. ദേശീയപാതാ വികസന കാര്യത്തിലും ഭൂമി ഏറ്റെടുക്കലിലും സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിയുടെ അഭിനന്ദനം.
Also Read; കർഷക സമരത്തിനുപിന്നാലെ കർഷകരുടെ പ്രശ്നം പരിഹരിക്കുന്നതിനായി അഞ്ചംഗ സമിതി രൂപീകരിച്ച് യുപി സർക്കാർ
അതേസമയം എയിംസിനായി കേരളത്തെ പരിഗണിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ കഴിഞ്ഞദിവസം രാജ്യസഭയെ അറിയിച്ചിരുന്നു. രാജ്യസഭയിലെ ഡോ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രം മറുപടി നൽകിയത്. നിലവിലെ ഘട്ടത്തിൽ കേരളത്തെ പരിഗണിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ മറുപടി. എയിംസ് ഇല്ലാത്ത പ്രധാന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് പ്രഖ്യാപിക്കുമോയെന്ന കാര്യത്തിൽ വ്യക്തത തേടി അനുബന്ധ ചോദ്യം ഉന്നയിച്ചെങ്കിലും വ്യക്തമായി മറുപടി മന്ത്രി നൽകിയില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here