ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് ജനപ്രീതി ഏറി വരുന്ന സാഹചര്യത്തിൽ മാഗ്നസ് ഇലക്ട്രിക് സ്കൂട്ടറിന്റെ പുതിയ നിയോ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ആംപിയർ. 79,999 രൂപയാണ് ഈ ഇവിയുടെ വില എന്നതാണ് എല്ലാവർക്കും സ്വീകാര്യമായ കാര്യം .
ആംപിയർ നിരയിലെ നിലവിലുള്ള സ്കൂട്ടറിന്റെ ഇ എക്സ് വേരിയന്റിന് പകരമായാണ് മാഗ്നസ് നിയോ എത്തുന്നത്. ഇതിന്റെ ഡിസൈൻ മാഗ്നസ് നിരയിലെ മറ്റ് വകഭേദങ്ങളുമായി സാമ്യമുള്ളതാണ്.ഗാലക്‌റ്റിക് ഗ്രേ, ഗ്ലോസി ബ്ലാക്ക്, ഗ്ലേഷ്യൽ വൈറ്റ്, മെറ്റാലിക് റെഡ്, ഓഷ്യൻ ബ്ലൂ എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുന്നത് പുതുക്കിയ ഹെഡ്‌ലാമ്പ്, പുതിയ ഇൻഡിക്കേറ്റർ യൂണിറ്റുകൾ, റീഡിസൈൻ ചെയ്ത ഫ്രണ്ട് ആപ്രോൺ എന്നിവയാണ് മാഗ്നസ് നിയോയുടെ സവിശേഷതകൾ. ഒറ്റ ചാർജിൽ 70 കിലോമീറ്റർ മുതൽ 80 കിലോമീറ്റർ വരെ ട്രൂ റേഞ്ചും ആംപിയർ മാഗ്നസ് നിയോയിൽ ഉണ്ട്.
also read: ബിജിഎംഐ കളിക്കാം നേടാം മഹീന്ദ്ര BE 6
2.3kWh LFP ബാറ്ററി പായ്ക്കാണ് ഇതിനുള്ളത്. മണിക്കൂറിൽ പരമാവധി 65 കിലോമീറ്റർ വേഗതയാണ് ഉള്ളത്. ഏതൊരു മാഗ്നസ് വേരിയന്റിനേക്കാളും ഏറ്റവും ടോപ്പ് സ്പീഡാണിത്. മാഗ്നസ് നിയോയുടെ ഇരുവശത്തും 12 ഇഞ്ച് വീലുകളാണ് ഒരുക്കിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here