‘ഇന്‍ക്വിലാബ് സിന്ദാബാദ്, ജയ് കിസാന്‍’ മുദ്രാവാക്യം വിളിച്ച് അമ്ര റാം സത്യപ്രതിജ്ഞ ചെയ്തു

ഇന്‍ക്വിലാബ് സിന്ദാബാദ്, ജയ് കിസാന്‍ മുദ്രാവാക്യം വിളിച്ച് രാജസ്ഥാനിലെ സിപിഐഎം എംപി അമ്ര റാമിന്റെ സത്യപ്രതിജ്ഞ. കര്‍ഷക നേതാവായ അമ്ര റാം ആദ്യദിനം ട്രാക്ടറില്‍ പാര്‍ലമെന്റിലെത്തിയതും ശ്രദ്ധേയമായിരുന്നു. ജയ് ശ്രീറാം വിളികളോടെ ബിജെപി എംപിമാര്‍ ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസിയെ സ്വാഗതം ചെയ്തപ്പോള്‍, ജയ് പലസ്തീന്‍ മുദ്രാവാക്യം വിളിച്ചായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. റായ്ബറേലി എംപിയായി രാഹുല്‍ഗാന്ധിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ALSO READ:മൂന്നു വയസുള്ള പലസ്തീനിയന്‍ കുട്ടിയെ മുക്കിക്കൊല്ലാന്‍ ശ്രമിച്ച് യുഎസ് വനിത; പ്രതികരിച്ച് ജോ ബൈഡന്‍

രാജസ്ഥാനിലെ കര്‍ഷക പോരാട്ടങ്ങളുടെയും ഇടതുപക്ഷത്തിന്റെയും മുഖമായ അമ്രാ റാം സത്യപ്രതിജ്ഞയും മോദി സര്‍ക്കാരിനെതിരായ പോരാട്ടമാക്കി മാറ്റി. കര്‍ഷക നേതാവ് കൂടിയായ സിപിഐഎം എംപി ലോക്സഭയിലേക്ക് ആദ്യദിനത്തില്‍ ട്രാക്ടറിലെത്തിയത് ദേശീയ ശ്രദ്ധ നേടിയിരുന്നു. സിക്കാര്‍ മണ്ഡലത്തില്‍ രണ്ട് തവണകളായി സിറ്റിംഗ് എംപിയായിരുന്ന ബിജെപി സ്ഥാനാര്‍ത്ഥി സുമേദാനന്ദ സരസ്വതിയെ 72896 വോട്ടിന് പരാജയപ്പെടുത്തിയാണ് 72കാരനായ അമ്രാ റാം ലോക്‌സഭയിലെത്തുന്നത്. ജയ് പലസ്തീന്‍ മുദ്രാവാക്യം ഉയര്‍ത്തിയുളള എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ സത്യപ്രതിജ്ഞയും രണ്ടാം ദിനത്തിലെ വേറിട്ട കാഴ്ചയായി. സത്യപ്രതിജ്ഞയ്ക്കായി ഒവൈസിയുടെ പേര് പ്രോടേം സ്പീക്കര്‍ വിളിച്ചപ്പോള്‍ ബിജെപി എംപിമാര്‍ കൂട്ടത്തോടെ ജയ് ശ്രീറാം മുഴക്കുന്നതിനും സഭ സാക്ഷിയായി.

ALSO READ:ലോക്‌സഭയില്‍ ‘ജയ് ശ്രീറാം’ വിളിച്ച് ബിജെപി എംപിമാര്‍; സംഭവം ഒവൈസിയുടെ സത്യപ്രതിജ്ഞയ്ക്കിടെ

ഭരണഘടന ഉയര്‍ത്തിപ്പിടിച്ചായിരുന്നു റായ്ബറേലി എംപിയായി രാഹുല്‍ഗാന്ധിയുടെ സത്യപ്രതിജ്ഞ. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സത്യപ്രതിജ്ഞാച്ചടങ്ങ് കാണാന്‍ സന്ദര്‍ശക ഗ്യാലറിയില്‍ എത്തിയിരുന്നു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഭാര്യ ഡിംപിള്‍ യാദവ്, എന്‍ഡിഎ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി ഓം ബിര്‍ള, ഡിഎംകെ എംപിമാരായ എ രാജ, കനിമൊഴി, നടി ഹേമമാലിനി, നടന്‍ രവി കിഷന്‍ അടക്കം പ്രമുഖര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News