തത്ക്കാലം ആശ്വസിക്കാം; യാത്രക്കാരുടെ തിരക്ക് കൂടിയതോടെ അമൃത എക്‌സ്പ്രസ് ട്രെയിനിൽ അധികമായി ഒരു കോച്ച് കൂടി അനുവദിച്ചു

AMRITA EXPRESS

തിക്കും തിരക്കും മൂലം ട്രെയിൻ യാത്രക്കാർ ദുരിതത്തിലായതോടെ  അമൃത എക്‌സ്പ്രസ് ട്രെയിനിൽ അധികമായി ഒരു  സ്ലീപ്പർ  കോച്ച് കൂടി അനുവദിച്ചു. ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം സെൻട്രൽ – മധുര ജംഗ്ഷൻ അമൃത എക്‌സ്പ്രസ് ട്രെയിനിൽ അധികമായി ഒരു സ്ലീപ്പർ ക്ലാസ് കോച്ച് കൂടി അനുവദിച്ചിട്ടുണ്ട്. 2024 സെപ്റ്റംബർ 27-നും 2024 സെപ്റ്റംബർ 29-നുമുള്ള സർവീസുകളിൽ ആണിത്. തിരുവനന്തപുരത്ത് നിന്നാണ് ഈ ട്രെയിൻ യാത്ര ആരംഭിക്കുന്നത്. ഇതിനൊപ്പം മധുര ജംഗ്ഷനിൽ നിന്ന് സെപ്റ്റംബർ 28 , 30 തീയതികളിൽ സർവീസ് ആരംഭിക്കുന്ന
16344 മധുര ജംഗ്ഷൻ – തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്പ്രസ് ട്രെയിനിലും ഒരു അഡീഷണൽ സ്ലീപ്പർ ക്ലാസ് കോച്ച് അനുവദിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News