ആത്മീയ യാത്രകൾക്ക് വിരാമം…പുത്തൻ ലുക്കിൽ അമൃത സുരേഷ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആത്മീയ യാത്രയിലായിരുന്നു ഗായിക അമൃത സുരേഷ്. കാശിയിലൊക്കെ ദര്‍ശനം നടത്തിയ ചിത്രങ്ങള്‍ അമൃത പങ്കുവച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായി നിന്നിരുന്ന അമൃത യാതൊരു മുന്നറിയിപ്പും കൂടാതെയാണ് കാശിയിൽ ഉൾപ്പെടെ പെട്ടെന്നൊരു ദിവസം യാത്ര തിരിച്ചത്. മനസ് സുഖപ്പെട്ട ശേഷം തിരിച്ചെത്തും എന്നൊരു ഉറപ്പും നൽകി. ഇതിന് പിന്നാലെ അമൃത തീര്‍ത്ഥാടനത്തില്‍ ആണോ ആത്മീയ യാത്രയില്‍ ആണോ എന്നുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

News18 Malayalam

also read: കൈരളി ടി വി മാര്‍ക്കറ്റിംഗ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ.എസ് ജയശങ്കറിന്റെ മാതാവ് അന്തരിച്ചു

ഇപ്പോഴിതാ ഒരു വലിയ സംഗീത പരിപാടിയിലൂടെയാണ് അമൃത തന്റെ മടങ്ങിവരവ് രേഖപ്പെടുത്തിയത്. ജിദ്ദയിലാണ് അമൃതയും കൂട്ടരും ഉള്ളത്. അവിടെ ലുക്കൊന്ന് മാറ്റിപ്പിടിച്ചുള്ള ചിത്രമാണ് അമൃത പങ്കു വെച്ചിരിക്കുന്നത്. പർദ്ദ ഇട്ടുള്ള ഫോട്ടോയാണ് ശ്രദ്ധേയമായത്. ഗൾഫ് രാജ്യങ്ങളിൽ പോകുന്ന താരങ്ങൾ പലരും ഭംഗിയുള്ള പർദ്ദ ധരിച്ച് ഫോട്ടോ എടുക്കാറുണ്ട്. അടുത്തിടെ നടി അഹാനയും അത്തരത്തിൽ വേഷമിട്ടിരുന്നു. ഇപ്പോൾ അമൃതയും ഒരു കടയിൽ വച്ച് ഈ വേഷം ധരിച്ചുള്ള ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്. നവംബർ മാസം ആദ്യമാണ് അമൃത സുരേഷ് തന്റെ യാത്രയെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടത്. അതിനു മുൻപായി അമൃത പലയിടങ്ങളിൽ സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളും ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു.

News18 Malayalam

also read: “കാതൽ കണ്ട് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു; ജിയോ ബേബി മലയാള സിനിമയ്ക്ക് ജീവൻ പകരുന്ന സംവിധായകൻ”: ഐശ്വര്യ ലക്ഷ്മി

അതേസമയം പലകാര്യങ്ങളിലും രൂക്ഷ വിമർശനങ്ങളാണ് അമൃത കുറച്ചുനാളുകളായി നേരിട്ടുകൊണ്ടിരിക്കുന്നത്. അച്ഛൻ സുരേഷിന്റെ അകാല വിയോഗത്തിന് പിന്നാലെ അമൃത- ഗോപി സുന്ദർ ബന്ധത്തിലെ വിള്ളൽ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. അപ്പോഴെല്ലാം തന്റെ സംഗീത ലോകത്ത് സജീവമാവുകയാണ് അമൃത ചെയ്തത്. എന്നാൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ അതിര് വിട്ടപ്പോൾ ഒടുവിൽ അമൃതയും കുടുംബവും പൊലീസിൽ പരാതി നൽകുകയായിരുന്നു.

News18 Malayalam

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News