നാ​ഗചൈതന്യക്കൊപ്പം അമൃത സുരേഷ്; ജീവിതത്തിലെ പുതിയ പരീക്ഷണം

ഗായിക അമൃത സുരേഷിൻറെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെയധികം ഇഷ്ടമാണ്. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ സജീവമായ അമൃത പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും സോഷ്യൽമീഡിയയിൽ വിമർശനങ്ങൾക്കും അമൃത ഇരയാകാറുണ്ട്. ഇതിനൊക്കെ തക്കതായ മറുപടിയും അമൃത നൽകാറുമുണ്ട്.

also read: പിന്നാക്ക വിഭാഗക്കാരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി കെ രാധാകൃഷ്ണന്‍

ഇപ്പോഴിതാ ,തന്റെ ജീവിതത്തിലെ പുതിയ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് അമൃത. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും അമൃത തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. അഭിനയത്തിലേക്കിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് അമൃത. കഴിഞ്ഞ കുറച്ച് ദിവസങ്ങളായിആദിശക്തി തിയേറ്റർ എന്ന റിസർച്ച് കേന്ദ്രത്തിൽ ആണ് അമൃത ഉണ്ടായിരുന്നത്. ഇവിടെ നിന്നുള്ള നിരവധി ഫോട്ടോകൾ അമൃത പങ്കുവച്ചിട്ടുണ്ട്. എന്നാൽ തെലുങ്ക് യുവതാരം നാ​ഗചൈതന്യ അക്കിനേനിയുമൊത്തുള്ള ഫോട്ടോ ആണ് ഇപ്പോൾ വൈറലാകുന്നത്. നാഗ ചൈതന്യയും ഈ വർക്ക് ഷോപ്പിൽ പങ്കെടുത്തിരുന്നു.

also read: പരുമല ഇരട്ട കൊലപാതകം; പ്രതി റിമാൻഡിൽ, കസ്റ്റഡി അപേക്ഷ സമർപ്പിക്കും
അമൃത ഫോട്ടോകൾ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. പിന്നണി ​ഗായികയായത് എന്നതുകൊണ്ട് തന്നെ അഭിനയത്തിലും നല്ല പ്രകടനം നടത്താൻ അമൃതയ്ക്ക് കഴിയും എന്നാണ് ആരാധകരുടെ കമന്റ്. സം​ഗീതത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള അമൃത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News