മൂക്ക് പ്ലാസ്റ്റിക് സർജറി ചെയ്തുവോ? ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയുമായി അമൃതാസുരേഷ്

ഗായിക അമൃത സുരേഷിൻറെ വിശേഷങ്ങൾ ആരാധകർക്കിടയിൽ ശ്രെദ്ധനേടാറുണ്ട്. പാട്ടിൽ മാത്രമല്ല, ഫാഷനിലും തിളങ്ങുന്ന താരമാണ് അമൃത.അടുത്തിടെ ഗോപി സുന്ദറുമായി വേർപിരിഞ്ഞു എന്ന അഭ്യുഹവും ഏറെ വൈറലായിരുന്നു.എന്നാൽ വേർപിരിയൽ വാർത്തക്ക് ഗോപിസുന്ദർ ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് തന്നെ മറുപടി നൽകിയിരുന്നു.

also read:തക്കാളി വിറ്റ് 45 ദിവസത്തിനുള്ളിൽ കർഷക ദമ്പതികൾ സമ്പാദിച്ചത് 4 കോടി രൂപ

ഇപ്പോഴിതാ അമൃതയുടെ മൂക്ക് പ്ലാസ്റ്റിക് സർജറി ചെയ്തുവോ എന്നതാണ് ആരാധകരുടെ അടുത്ത സംശയം .താരം തന്നെ ഇതിനു മറുപടിയുമായി ഇപ്പോൾ എത്തിയിരിക്കുകയാണ്. അമൃതയുടെ മൂക്ക് അതിമനോഹരമാണെന്നും അത് സർജറിയിലൂടെ രൂപപ്പെടുത്തിയാകാമെന്നുമായിരുന്നു ആരാധകരുടെ സംശയം. പലരും അമൃതയുടെ ഫോട്ടോ പോസ്റ്റുകൾക്കു താഴെ കമന്റിലൂടെ ഇക്കാര്യം ചോദിച്ചിട്ടുമുണ്ട്.

also read:അടുത്ത ഘട്ടത്തിന് ആശംസകൾ ബ്രോഡി; സ്‌റ്റുവർട്ട് ബ്രോഡിന് ആശംസകളുമായി യുവരാജ് സിംഗ്

എന്നാലിപ്പോൾ താൻ മൂക്കിൽ എന്തെങ്കിലും സർജറി ചെയ്തോ എന്നു പലരും ചോദിച്ചെന്നും ഇല്ല എന്നാണ് തനിക്ക് അവരോടു പറയാനുള്ളതെന്നുമാണ് സംശയങ്ങൾക്കുള്ള മറുപടിയായി അമൃത സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഇത് തന്റെ യഥാർഥ മൂക്ക് ആണെന്നും ജന്മസഹജമായി കിട്ടിയതാണെന്നും അതിൽ കൃത്രിമമായി യാതൊന്നും ചെയ്തിട്ടില്ലെന്നും അമൃത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News