അച്ഛനുവേണ്ടി അന്ത്യകര്‍മങ്ങള്‍ ചെയ്തത് അമൃതയും അഭിരാമിയും; മൃതദേഹത്തോടൊപ്പം അച്ഛന്റെ പ്രിയപ്പെട്ട ഓടക്കുഴലും

അന്തരിച്ച ഓടക്കുഴല്‍ കലാകാരനും ഗായികമാരായ അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും അച്ഛനുമായ പി.ആര്‍. സുരേഷിന്റെ സംസ്‌കാരം പച്ചാളം സ്മശാനത്തില്‍ നടത്തി. മക്കള്‍ അമൃതയും അഭിരാമിയും ചേര്‍ന്നാണ് അച്ഛന് വേണ്ടിയുള്ള അന്ത്യകര്‍മങ്ങള്‍ ചെയ്തത്.

സുരേഷിന്റെ പ്രിയ ഓടക്കുഴലും മൃതദേഹത്തിനടുത്ത് വച്ചിരുന്നു. സ്‌ട്രോക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Also Read: സഹോദരിയുടെ മകന്‍ ‘മെയില്‍ ഷോവനിസ്റ്റാ’ണോയെന്ന് സംശയമുണ്ട്, രസകരമായി അനുഭവം പങ്കുവച്ച് ബേസില്‍ ജോസഫ്

സുരേഷിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഒട്ടനവധി പേര്‍ എത്തിയിരുന്നു. പിതാവിന്റെ മരണവിവരം അമൃത തന്നെയാണ് അറിയിച്ചത്. ‘ഞങ്ങടെ പൊന്നച്ചന്‍ ഇനി ഭഗവാന്റെ കൂടെ’ എന്നാണ് അമൃത അച്ഛനും കുടുംബത്തിനുമൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചത്.

Also Read: എന്റെ സോപ്പാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്, അല്ലാതെ എന്നെയല്ല, തുറന്നടിച്ച് നടി ഐശ്വര്യ ഭാസ്‌കരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News