മന്ത്രിയുമായി ഒരു വേദി പങ്കിടാൻ യോഗ്യതയില്ലെന്ന് സംഘാടകർ; ചേർത്ത്പിടിച്ച് ഫോട്ടോയെടുത്ത് മന്ത്രി: അനുഭവം പങ്കുവച്ച് അമൃത

നാട്ടിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് സംബന്ധിച്ചുള്ള ദുരനുഭവം പങ്കവച്ച് സീരിയൽ താരവും ഇൻഫ്ലുവെൻസറുമായ അമൃത നായർ. പരിപാടിയിൽ മുഖ്യാതിഥിയായെത്തിയത് മന്ത്രി കെ ബി ഗണേഷ് കുമാറാണ്. തൻ പഠിച്ച സ്കൂളിൽ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ അമൃതയെ അതിഥിയായി ക്ഷണിച്ചിരുന്നു. പരിപാടിയുടെ തലേദിവസം മന്ത്രിയുമായി വേദി പങ്കിടാൻ യോഗ്യതയില്ല എന്ന കാരണം ചൊല്ലി സംഘാടകർ അമൃതയെ പരിപാടിയിൽ നിന്ന് ഒഴിവാക്കി.

Also Read: അഡ്വ. ഹാരിസ് ബീരാൻ ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി; തീരുമാനം ലീഗ് നേതൃയോഗത്തിൽ

ഒരു ജനപ്രതിനിധിയുടെ കൂടെ വേദിയിൽ, അതെ നാട്ടിൽ നിന്നും വളർന്ന് വരുന്ന ഒരു കലാകാരി ഇരുന്നാൽ എന്താണ് കുറച്ചിലെന്ന് മനസിലാകുന്നില്ലെന്നും അമൃത പറഞ്ഞു. അമൃത ഇത് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ശേഷം മന്ത്രിയുമായി മറ്റൊരിടത്ത് വേദി പങ്കിടാൻ കഴിഞ്ഞു. സംഭവം അറിഞ്ഞ മന്ത്രി തന്നെ ‘എന്നാൽ എനിക്ക് ആ കുട്ടിയുമായി ഒരു ഫോട്ടോ എടുക്കണമല്ലോ’ എന്ന് പറയുകയായിരുന്നു എന്നും അമൃത പറയുന്നു. ഇരുവരും ഏറെ സന്തോഷത്തോടെ ഈ ചിത്രം തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുമുണ്ട്.

Also Read: സീബ്രാ ലൈനില്‍ വിദ്യാര്‍ത്ഥിനിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്സ്; പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News