ഞാൻ മടങ്ങി വരും, ഈ യാത്ര പ്രധാനപ്പെട്ടതാണ്; ആരാധകരെ ആശങ്കയിലാക്കി അമൃത സുരേഷ്

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആത്മീയ യാത്രയിലാണ്. ഇത് വ്യക്തമാക്കുന്ന ചിത്രങ്ങൾ അമൃത പങ്കുവെച്ചിരുന്നു. എന്നാൽ ചിത്രങ്ങൾക്ക് താഴെയുള്ള ആരാധകരുടെ സംശയങ്ങളും മോശം കമന്റുകളും അധികരിച്ചതോടെ യാഥാർഥ്യം വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ALSO READ: ഡാഡി ഏതോ ഷൂട്ടിന് പോയിരിക്കുകയാണെന്നാണ് ഞങ്ങൾ വിചാരിക്കുന്നത്, വീട്ടിലിപ്പോഴും സാന്നിധ്യമുണ്ട്; സൈനുദ്ധീന്റെ ഓർമ്മകളിൽ മകൻ

‘ഞാൻ ഇപ്പോഴും ഒരു ഇടവേളയിലാണ്. സ്വയം സുഖപ്പെടാനും റീചാജ് ചെയ്യാനും അന്തർ യാത്രകയെ ചേർത്തു പിടിക്കാനും കുറച്ച് സമയം എടുക്കും. എന്റെ യാത്രകൾ ഇതിൽ വളരെ പ്രധാനമാണ്. ഇതെനിക്ക് വളർച്ചയ്ക്കും സ്വയം പരിവേഷണത്തിനും ഉതകുന്നു. ഓർക്കുക ജീവിതം എന്നത് പ്രകാശപൂരിതമായ മനോഹര നിമിഷങ്ങൾ നിറഞ്ഞതാണ്. ഞാൻ അത് ആസ്വദിക്കുക ആണ്. ഞാൻ നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരും. സം​ഗീതത്തിലെ അതിശയകരമായ നിമിഷങ്ങൾ നിങ്ങളുമായി പങ്കിടാൻ’, ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയായി അമൃത സുരേഷ് കുറിച്ചു.

ALSO READ: ‘കുഞ്ഞുനാളിൽ ടിവിയിൽ മാത്രം കണ്ട കിരീടം ഇന്ന് തിയേറ്ററിൽ’, കേരളീയത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ

അതേസമയം, ഗോപി സുന്ദറുമായി താരം പിരിഞ്ഞെന്നും അതിൻ്റെ ബാക്കിയാണ് ഈ യാത്രയെന്നും അമൃതയുടെ കുറിപ്പിന് താഴെ പലരും പറയുന്നു. ‘ഏത് തീരുമാനവും അന്തിമമാക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക. നല്ലൊരു ദിനം ആശംസിക്കുന്നു, നിങ്ങളുടെ സമയം മനോഹരമായി എടുക്കുക, ദൈവത്തോട് പ്രാർഥിക്കുക എല്ലാം സഹിക്കാനുള്ള കരുത്ത് നൽകാൻ, ഇനി എങ്കിലും ഒരാളുമായി അടുക്കുബോൾ ഒന്ന് സൂക്ഷിക്കുക’, തുടങ്ങി കമന്റുകൾ നീളുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News