‘കുടുംബത്തിൻ്റെ സൽപ്പേരിന് കളങ്കം വരുത്തി’, യൂട്യൂബ് ചാനലിനും ദയ അശ്വതിക്കുമെതിരെ പരാതി നൽകി അമൃത സുരേഷ്

പ്രമുഖ യൂട്യൂബ് ചാനലിനും സോഷ്യൽ മീഡിയ ഫെയിം ആയ ദയ അശ്വതിക്കുമെതിരെ പരാതി നൽകി അമൃത സുരേഷ്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് അമൃത പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ രേഖകൾ അമൃത ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വഴി പുറത്തു വിട്ടിട്ടുണ്ട്.

ALSO READ: നേതാവിന്‍റെ വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയ കേസ് യൂത്ത് കോൺഗ്രസ്‌ മാത്യു കുഴൽനാടനെ ഏല്‍പ്പിക്കണം, മാധ്യമങ്ങള്‍ക്ക് നഷ്ടം: വി വസീഫ്

സോഷ്യൽ മീഡിയ വഴി ദയ അശ്വതി കഴിഞ്ഞ രണ്ട് വർഷമായി തന്നെ അപകീർത്തിപ്പെടുത്തി എന്ന് കാണിച്ചാണ് അമൃത സുരേഷിന്റെ പരാതി. ഇതിനെതിരെ നപടി എടുക്കുക അല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും തനിക്ക് ന്യായമായ പരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇൻസ്റ്റഗ്രാമിൽ അമൃത കുറിച്ചു. ദയ അശ്വതിയെ കൂടാതെ മിസ്റ്റട്രി മലയാളി എന്ന യുട്യൂബ് ചാനലിനെതിരെയും അമൃത പരാതി നൽകിയിട്ടുണ്ട്. ‘അമൃതയുടെ മകള്‍ മരിച്ചു’ എന്ന തരത്തിൽ ഒരു വ്യാജ വാർത്ത ഈ ചാനലിൽ വന്നിരുന്നു. ഒരു കന്നഡ താരത്തിന്റ മകള്‍ മരിച്ച വാർത്തയാണ് യൂട്യൂബ് ചാനൽ അമൃതയുടെ മകൾ എന്ന തരത്തിൽ പ്രചരിപ്പിച്ചത്.

ALSO READ: സുര്‍ജിത് ഭവനില്‍ പാര്‍ട്ടി ക്ലാസും നടത്താനാവില്ലെന്ന് ദില്ലി പൊലീസ്

‘എൻ്റെ കുടുംബത്തിൻ്റെ സൽപ്പേരിന് കളങ്കം വരുത്തുന്ന തെറ്റായ വാർത്തകൾ, ആക്രമണങ്ങൾ, വേദനിപ്പിക്കുന്ന ​ഗോസിപ്പുകൾ..എല്ലാം വളരെ കാലമായി ഞാൻ സഹിക്കുകയാണ്. എൻ്റെ നിരപരാധിയായ മകളെ സഹിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് വലിച്ചിഴച്ചു. എൻ്റെ നിശബ്ദത ഇപ്പോൾ അവസാനിക്കുക ആണ്. എന്നെയും എൻ്റെ കുടുംബത്തെയും കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും. സത്യസന്ധവും മാന്യവുമായ ഒരു ഓൺലൈൻ ഇടം വളർത്തിയെടുക്കാൻ എല്ലാവർക്കും ശ്രമിക്കാം’, അമൃത കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News