എന്തൊക്കെയായിരുന്നു എൻ്റെ ഗോപിയേട്ടന്, ഇപ്പോൾ ഗോവിന്ദ: കമന്റിന് അമൃത സുരേഷ് നൽകിയ മറുപടി വൈറൽ

ബാലയുമായുള്ള വേർപിരിയലിനും, ഗോപി സുന്ദറുമായുള്ള പ്രണയത്തിനും ശേഷം നിരന്തരമായി സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന വ്യക്തികളിൽ ഒരാളാണ് അമൃത സുരേഷ്. മോശം കമന്റുകൾ കൊണ്ട് പലപ്പോഴും അമൃത പങ്കുവെക്കുന്ന ചിത്രങ്ങളുടെയും വിഡിയോകളുടെയും കമന്റ് ബോക്സുകൾ നിറയാറുണ്ട്. ഇപ്പോഴിതാ മകളുമൊത്ത് അമൃത പങ്കുവെച്ച വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റിന് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് താരം.

ALSO READ: രാജാജി നഗറിൽ കയറി എന്തും കാണിക്കാം എന്നുള്ള ധാരണ ചലച്ചിത്ര പ്രവർത്തകർ തിരുത്തുക: പി കെ റോസി ഫൗണ്ടേഷൻ

ഗോപി സുന്ദറും അമൃതയും വേർപിരിഞ്ഞു എന്ന വ്യാജ വാർത്തകൾ നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. കമന്റ് ബോക്സിലും ഇതിനെക്കുറിച്ചാണ് എല്ലാവര്ക്കും ചോദിക്കാനുള്ളത്. അത്തരത്തിൽ ഒരാൾ ചോദിച്ച ചോദ്യത്തിനാണ് അമൃത സുരേഷ് ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. ‘എന്തൊക്കെയായിരുന്നു എൻ്റെ ഗോപിയേട്ടന്, ഇപ്പോൾ ഗോവിന്ദ’ എന്ന് ഒരാൾ നൽകിയ കമന്റിനാണ് താരം മറുപടി നൽകിയത്.

ALSO READ: ഒരു ഗോത്രം, ഒരു ദൈവം എന്നതാണ് ഡി എം കെ നയം, വിമർശനം ഇനിയും തുടരും: നിലപാടിലുറച്ച് ഉദയനിധി സ്റ്റാലിൻ

‘ഇപ്പോൾ ഗോവിന്ദയോ, മനസ്സിലായില്ല’ എന്നാണ് അമൃത സുരേഷ് യുവാവിന് മറുപടി നൽകിയത്. കമന്റ് പങ്കുവച്ചതോടെ താരത്തിനെ അനുകൂലിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ കമന്റുകൾക്ക് താരം മറുപടി നൽകുന്നത് കുറവാണ്. ഇപ്പോൾ നൽകിയ ഈ മറുപടി ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗോപി സുന്ദറും ഇത്തരത്തിൽ ഒരു യുവാവിന്റെ മോശം കമന്റിന് കൃത്യമായ മറുപടി നൽകിയിരുന്നു. ഇതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News