എനിക്ക് ജീവിക്കാന്‍ നീ മാത്രം മതി, നീയില്ലായിരുന്നെങ്കില്‍ എന്ത് ചെയ്‌തേനെയെന്ന് അറിയില്ല; അമൃത സുരേഷ്

അഭിരാമി സുരേഷിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായിക അമൃത സുരേഷ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ദിവസം, എന്റെ ആദ്യ മകളായി, കുഞ്ഞാവയായി അവള്‍ എന്റെ ജീവിതത്തിലേക്കു കടന്നുവന്നുവെന്ന് അമൃത സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

Also Read : ഹമാസിന്റെ ആഭ്യന്തര, ധനമന്ത്രിമാരെ വധിച്ചുവെന്ന് ഇസ്രയേല്‍

എനിക്കായി തണല്‍ വിരിച്ച് വലിയൊരു ആല്‍മരം പോല്‍ അവള്‍ നിന്നു, എപ്പോഴും. അവളില്ലായിരുന്നെങ്കില്‍ ഞാന്‍ എന്തു ചെയ്‌തേനെയെന്ന് എനിക്ക് യാതൊരു ധാരണയുമില്ലെന്നും അമൃത കുറിപ്പില്‍ പറയുന്നു.

‘വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ദിവസം, എന്റെ ആദ്യ മകളായി, കുഞ്ഞാവയായി അവള്‍ എന്റെ ജീവിതത്തിലേക്കു കടന്നുവന്നു. അവള്‍ എനിക്ക് എന്തൊക്കെയാണെന്നു വിവരിക്കാന്‍ വാക്കുകള്‍ മതിയാകാതെ വരും. കുട്ടികളായിരുന്നപ്പോഴുള്ള ഞങ്ങളുടെ കളികളും സ്‌കൂള്‍ കാലവുമെല്ലാം ഓര്‍ത്തുപോവുകയാണിപ്പോള്‍. എല്ലായ്‌പ്പോഴും കുറ്റങ്ങള്‍ സ്വയം ഏറ്റെടുത്ത് അവള്‍ എന്നെ രക്ഷിച്ചുകൊണ്ടേയിരുന്നു. എനിക്കായി തണല്‍ വിരിച്ച് വലിയൊരു ആല്‍മരം പോല്‍ അവള്‍ നിന്നു, എപ്പോഴും. അവളില്ലായിരുന്നെങ്കില്‍ ഞാന്‍ എന്തു ചെയ്‌തേനെയെന്ന് എനിക്ക് യാതൊരു ധാരണയുമില്ല.

Also Read : രാജ്യത്ത് മാധ്യമങ്ങള്‍ക്ക് നേരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാകില്ല: അശോക് ധാവളെ

അന്നത്തെ എന്റെ അഭിക്കുട്ടി മുതല്‍ ഇന്നെനിക്ക് അറിയാവുന്ന സുന്ദരിയും കരുണയും സഹാനുഭൂതിയുമുള്ള ഈ സ്ത്രീയായി വരെ നീ മാറിയിരിക്കുന്നു. പക്ഷേ എന്നും നീ എനിക്കെന്റെ കുഞ്ഞുവാവയാണ്. നിന്റെ മനസ്സും ശരീരവും ഒരുപോലെ സുന്ദരമാണ്. ദിനംപ്രതി നീ സുന്ദരിയായി മാറിക്കൊണ്ടേയിരിക്കുന്നു. നിന്നെ കിട്ടിയെന്നതാണ് എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മനോഹരമായ കാര്യം. എപ്പോഴും ഇതുപോലെ തന്നെ തുടരുക. ഒരിക്കലും പിന്നിലേക്കു പോകരുത്. പുഞ്ചിരിച്ചുകൊണ്ട് മുന്നോട്ടുതന്നെ നീങ്ങണം. ഞാന്‍ നിന്നെ ഒരുപാടൊരുപാട് ഇഷ്ടപ്പെടുന്നു അഭി. എന്റെ ജീവിതത്തിലെ ശൂന്യമായ എല്ലാ ഇടങ്ങളും നീ നിറയ്ക്കുന്നു. എനിക്ക് ജീവിക്കാന്‍ നീ മാത്രം മതി അഭിക്കുട്ടാ. ജന്മദിനാശംസകള്‍’, അമൃത സുരേഷ് കുറിച്ചു.

അമൃതയുടെ ഹൃദയം തൊടും കുറിപ്പിനു പിന്നാലെ മറുപടിയുമായി അഭിരാമി എത്തി. ഇത് വായിച്ചിട്ട് തനിക്ക് കരച്ചിലടക്കാന്‍ കഴിയുന്നില്ലെന്നും ഒരാള്‍ക്ക് കിട്ടാവുന്നതിലും വച്ച് ഏറ്റവും നല്ല ചേച്ചിയാണ് അമൃതയെന്നും അഭിരാമി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News