ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത് പാല്‍ സിങ് അറസ്റ്റില്‍. പഞ്ചാബ് മോഗ പൊലീസിന് മുന്‍പാകെ ഹാജരായ അമൃത് പാല്‍ സിംഗിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പഞ്ചാബിലെ മോഗ ഗുരുദ്വാരയില്‍ ഇയാള്‍ പൊലീസ് പിടിയിലുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നു. അമൃത്പാലിനെയും കൂട്ടാളികളെയും അസമിലെ ദിബ്രുഗഡിലെ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം. അമൃത്പാലിന്റെ അറസ്റ്റ് വിവരം പഞ്ചാബ് പൊലീസ് സ്ഥിരീകരിച്ചു.
മുന്‍പ് മാര്‍ട്ട് പതിനെട്ടിന് അമൃത്പാല്‍ സിങിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജലന്ധറിലെ സാകോട്ട് ടെഹ്‌സിലിലേക്ക് അമൃത്പാല്‍ എത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ ഇയാളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഏഴ് ജില്ലകളിലെ പൊലീസ് ഉദ്യോസ്ഥരെ ഏകോപിപ്പിച്ച് രൂപികരിച്ച പ്രത്യേക സംഘമാണ് അമൃത്പാലിനെ പിടികൂടിയത്. എന്നാല്‍ പിന്നാലെ ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ഒരു മാസത്തോളം തെരച്ചില്‍ നടത്തിയിട്ടും പൊലീസിന് ഇയാളെ കണ്ടെത്താനായിരുന്നില്ല. അതിനിടെ ഇയാളുടെ ഭാര്യയെയും അടുത്ത അനുയായിയെയും പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു.
റോഡ് അപകടത്തില്‍ മതമൗലിക നേതാവ് ദീപ് സിദ്ധു മരിച്ചതിന് ശേഷമാണ് അമൃത്പാല്‍ വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ തലപ്പത്ത് എത്തിയത്. ആയുധധാരികളായ സംഘത്തിനൊപ്പം സഞ്ചരിക്കുന്ന അമൃത്പാലിന്റെ പല നടപടികളും വിവാദത്തിന് കാരണമായിരുന്നു. ഫെബ്രുവരി 23 ന് പഞ്ചാബില്‍ ഉണ്ടായ വന്‍ സംഘര്‍ഷവും ഇയാള്‍ ആസൂത്രണം ചെയ്തതെന്നാണ് ആരോപണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here