പഞ്ചാബിനെ സംരക്ഷിക്കാൻ സിഖ് സംഘടനകളോട് ആഹ്വാനം ചെയ്ത് അമൃത്പാൽ സിങ്

പഞ്ചാബിനെ സംരക്ഷിക്കാൻ സിഖ് സംഘടനകളോട് ആഹ്വാനം ചെയ്ത് അമൃത്പാൽ സിങ്. മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും, പഞ്ചാബ് പൊലീസിനെയും ഭയമില്ലെന്ന് അമൃത് പാൽ പറയുന്നു.

അതേസമയം പൊലീസിന്റെ കണ്ണുവെട്ടിച്ച് പഞ്ചാബിൽനിന്ന് മുങ്ങിയ അമൃത്പാൽ സിങ് ഡൽഹിയിൽ വിലസുന്ന ദൃശ്യം സി.സി.ടി.വി.യിൽ കഴിഞ്ഞ ദിവസം പതിഞ്ഞിരുന്നു.

സൺഗ്ലാസും ഡെനിം ജാക്കറ്റുമണിഞ്ഞ് തലപ്പാവില്ലാതെ സഹായി പപൽപ്രീത് സിങ്ങിനൊപ്പം നടക്കുന്നതാണ് ദൃശ്യം. മുഖം കാണാത്തരീതിയിൽ മാസ്കും ധരിച്ചിട്ടുണ്ട്. മാർച്ച് 18-ന്റേതാണ് ദൃശ്യങ്ങളെന്നാണ് പൊലീസ് പറയുന്നത്. ഹരിയാണയിലെ കുരുക്ഷേത്ര വഴി അമൃത് പാൽ സിങ് ഡൽഹിയിലെത്തിയെന്നാണ് പറയുന്നത്. എന്നാൽ, ഡൽഹിയിൽ തന്നെയുണ്ടോ തലസ്ഥാനം വിട്ടോ എന്ന് പൊലീസ് വ്യക്തമാക്കിയില്ല. അതേസമയം, നേപ്പാളിലേക്ക് കടന്നതായും സംശയമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News