ഖലിസ്ഥാന്‍ അനുകൂല നേതാവ് അമൃത്പാല്‍ സിങ്ങിന്റെ ഭാര്യ കിരണ്‍ ദീപ് കൗര്‍ കസ്റ്റഡിയില്‍

ഖലിസ്ഥാന്‍ അനുകൂലിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങ്ങിന്റെ ഭാര്യ കിരണ്‍ ദീപ് കൗര്‍ കസ്റ്റഡിയില്‍. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ അമൃത്പാല്‍ എവിടെയാണെന്ന് നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

അമൃത്സര്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് നിന്നാണ് കിരണ്‍ ദീപ് കൗറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലണ്ടനിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. അടുത്തിടെയാണ് കിരണ്‍ദീപ് കൗര്‍ അമൃത്പാല്‍ സിംഗിനെ വിവാഹം കഴിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ അമൃത്സറിലെ അമൃതപാല്‍ സിംഗിന്റെ ജന്മഗ്രാമമായ ജല്ലുപൂര്‍ ഖേരയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News