അമൃത തീര്‍ത്ഥാടനത്തില്‍, ഗോപി സുന്ദര്‍ പുതിയ പ്രണയിനിക്കൊപ്പം സ്വിറ്റ്‌സര്‍ലാന്‍ഡില്‍; കൂടെയുള്ള യുവതിയെ തേടി സോഷ്യല്‍മീഡിയ

സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ ഇടം നേടുന്നത്. സ്വിറ്റ്സര്‍ലാന്‍ഡ് യാത്രയിലാണ് ഗോപി സുന്ദര്‍ ഇപ്പോള്‍. സ്വിറ്റ്സര്‍ലാന്റില്‍ നിന്നും ഗോപി സുന്ദര്‍ പങ്കുവച്ചൊരു ഫോട്ടോയില്‍ ഒരു യുവതിയെയും കാണാം.

Also Read : കൊച്ചി പ‍ഴയ കൊച്ചിയല്ല, പക്ഷെ മമ്മൂക്ക പ‍ഴയ മമ്മൂക്ക തന്നെ; പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മനോഹരമായ മലനിരകള്‍ നോക്കി നില്‍ക്കുന്ന ഗോപി സുന്ദറിനെയും യുവതിയേയും ഫോട്ടോയില്‍ കാണാം. ഹൂഡി ധരിച്ചിരിക്കുന്നതിനാല്‍ യുവതിയുടെ മുഖം വ്യക്തമല്ല. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ യുവതി ആരെന്ന് ചോദ്യവുമായി കമന്റുകളാണ് എത്തുന്നത്. അണ്ണന്റെ സമയം ആണ് അണ്ണാ സമയമെന്നും അണ്ണന്‍ റെക്കോര്‍ഡ് ഇടുമല്ലോ എന്നും കമന്റുകളുയരുന്നുണ്ട്.

അമൃത സുരേഷ് തീര്‍ത്ഥയാത്ര തുടരുമ്പോള്‍ ഗോപി പുതിയ പ്രണയിനിക്കൊപ്പം എന്നിങ്ങനെയുള്ള കമന്റുകളും എത്തുന്നുണ്ട്. അതേസമയം, താന്‍ സ്വയം റീച്ചാര്‍ജ് ചെയ്യാനുള്ള യാത്രയിലാണ് എന്ന പോസ്റ്റ് പങ്കുവച്ച് അമൃത എത്തിയിരുന്നു. കാശിയില്‍ അടക്കം പോയതിന്റെ ചിത്രങ്ങളും ഗായിക പങ്കുവച്ചിരുന്നു.

വര്‍ഷമാണ് ഗോപിയും അമൃതയും ഒരുമിച്ചു ജീവിക്കുന്നു എന്ന തീരുമാനം പരസ്യമാക്കിയത്. ഒരു വര്‍ഷം തികഞ്ഞതിന്റെ ആഘോഷവും ഉണ്ടായി. എന്നാല്‍ അമൃതയുമായി പിരിഞ്ഞ സുന്ദര്‍ ഗോപി ഇപ്പോള്‍ മറ്റൊരു പ്രണയം കണ്ടെത്തിയോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ചോദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News