മുറിവുകളുണക്കാനുള്ള യാത്രയിലാണ് ഞാന്‍; വൈകാതെ നിങ്ങളിലേക്ക് തിരിച്ചുവരുമെന്ന് അമൃത സുരേഷ്

സോഷ്യല്‍മീഡിയകളില്‍ നിന്നും ഇടവേളയെടുക്കുകയാണെന്ന് ഗായിക അമൃത സുരേഷ്. ഒരു കുറിപ്പിനൊപ്പമാണ് ഇടവേളയെടുക്കുന്ന വിവരം അമൃത ആരാധകരെ അറിയിച്ചത്. താനിപ്പോള്‍ ഒരു യാത്രയിലാണെന്നും താരം വ്യക്തമാക്കി.

Also Read : അമൃത തീര്‍ത്ഥാടനത്തില്‍, ഗോപി സുന്ദര്‍ പുതിയ പ്രണയിനിക്കൊപ്പം സ്വിറ്റ്‌സര്‍ലാന്‍ഡില്‍; കൂടെയുള്ള യുവതിയെ തേടി സോഷ്യല്‍മീഡിയ

ഞാന്‍ ഇപ്പോഴും ഒരു ഇടവേളയിലാണ്. ഊര്‍ജം വീണ്ടെടുക്കാനും മുറിവുകളുണക്കാനും ആന്തരിക യാത്രയെ ഉണര്‍ത്താനുമായി ഈ സമയം ചെലവഴിക്കുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ അറിയാനും സ്വയം മനസിലാക്കാനും വളരാനുമെല്ലാം യാത്രകള്‍ എന്നെ സഹായിക്കാറുണ്ട്.

മനോഹര നിമിഷങ്ങളോടെയുള്ള ജീവിതം മനോഹരമായ യാത്രയാണെന്ന് ഓര്‍ക്കുക. എല്ലാ നിമിഷങ്ങളും ഞാന്‍ ഓര്‍ത്തുവയ്ക്കുകയാണ്. ഞാന്‍ വൈകാതെ നിങ്ങളിലേക്ക് തിരിച്ചുവരുമെന്നും അമൃത സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

ഹലോ പ്രിയപ്പെട്ടവരെ, ഞാന്‍ ഇപ്പോഴും ഒരു ഇടവേളയിലാണ്. ഊര്‍ജം വീണ്ടെടുക്കാനും മുറിവുകളുണക്കാനും ആന്തരിക യാത്രയെ ഉണര്‍ത്താനുമായി ഈ സമയം ചെലവഴിക്കുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ അറിയാനും സ്വയം മനസിലാക്കാനും വളരാനുമെല്ലാം യാത്രകള്‍ എന്നെ സഹായിക്കാറുണ്ട്. മനോഹര നിമിഷങ്ങളോടെയുള്ള ജീവിതം മനോഹരമായ യാത്രയാണെന്ന് ഓര്‍ക്കുക. എല്ലാ നിമിഷങ്ങളും ഞാന്‍ ഓര്‍ത്തുവയ്ക്കുകയാണ്. ഞാന്‍ വൈകാതെ നിങ്ങളിലേക്ക് തിരിച്ചുവരും. മനോഹരമായ നിമിഷങ്ങളും സന്തോഷവും നിങ്ങളുമായി പങ്കുവയ്ക്കാന്‍. എന്നാണ് അമൃത കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News