കരാറുകളെല്ലാം ലംഘിച്ചു, മകളെക്കാണാനും വന്നിട്ടില്ല: ബാലയുടെ ആരോപണങ്ങൾക്ക് മറുപടി നൽകി അമൃത സുരേഷ്

നടൻ ബാലയുടെ ആരോപണങ്ങൾക്ക് മറുപടി നൽകി ഗായിക അമൃത സുരേഷ്. മകളെ കാണിക്കാതെ പിടിച്ചുവച്ചിരിക്കുകയാണെന്നും തനിക്കെതിരെ വ്യാജ പോക്സോ കേസ് നല്കിയെന്നുമുള്ള ബാലയുടെ ആരോപണങ്ങളോടാണ് അമൃത അഭിഭാഷകനോർക്കൊപ്പം വീഡിയോയിലൂടെ മറുപടി നൽകിയത്. വിവാഹ മോചനത്തിന്റെ സമയത്ത് സമ്മതിച്ചിരുന്നു നിബന്ധനകളെല്ലാം ലംഘിച്ചെന്നും അമൃത വീഡിയോയിലൂടെ പറഞ്ഞു.

Also Read: ശ്രദ്ധിക്കാം! പുതുവര്‍ഷത്തിലെ മാറ്റങ്ങൾ

രണ്ട് പേരും പരസ്പര ധാരണയോടെയാണ് വിവാഹ മോചനം നടത്തിയത്. യാതൊരു രീതിയിലും അങ്ങോട്ടും ഇങ്ങോട്ടും തേജോവധം ചെയ്യുന്നതായി ഒന്നും ചെയ്യില്ലെന്നായിരുന്നു കരാര്‍. എന്നാല്‍ ഇത് ലംഘിച്ചു കൊണ്ടാണ് ബാല ഇത്രയും വര്‍ഷമായി സോഷ്യല്‍ മീഡിയയിലൂടെ പല ആരോപണങ്ങളും അമൃതയ്‌ക്കെതിരെ നടത്തുന്നതെന്നാണ് അഭിഭാഷകര്‍ പറയുന്നത്.

Also Read: ഇനി മണിക്കൂറുകൾ മാത്രം; ലോകം പുതുവർഷപ്പിറവിയിലേക്ക്

മകളെ കാണാൻ കോടതി അവസരമുണ്ടാക്കി കൊടുത്തപ്പോൾപോലും ബാല അതിനു മുതിർന്നിട്ടില്ല. മകളെ കാണണം എന്ന് സമൂഹത്തിനു മുൻപിൽ പറയുന്നതല്ലാതെ ഇതുവരെ മകളെ കാണാൻ മുൻകൈയെടുത്തിട്ടില്ലെന്നും ആവശ്യം ഉന്നയിക്കുക പോലും ചെയ്തിട്ടില്ലെന്നും അമൃത പറഞ്ഞു. 25 ലക്ഷം രൂപയാണ് അമൃതയ്ക്ക് കോമ്പന്‍സേഷന്‍ നല്‍കിയത്. കുട്ടിയെ വളര്‍ത്താനോ പഠനത്തിനോ വിവാഹത്തിനോ പണം നല്‍കില്ല എന്ന് ബാല ഡോക്യുമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അഭിഭാഷകര്‍ പറഞ്ഞു. കുട്ടിയുടെ ഒരേ ഒരു രക്ഷിതാവായി അമൃതയെ നിയമിക്കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ല എന്ന് ബാല സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

ഇനിയും കരാറിൽ പറയുന്നവ ലംഘിക്കാൻ ബാല മുതിർന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ അഭിഭാഷകർക്ക് അധികാരമുണ്ടെന്നും അമൃത വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News