എമി ജാക്‌സണ് ഇതെന്ത് പറ്റി? പുതിയ മേക്കോവർ കണ്ട് ഞെട്ടി ആരാധകർ

പലപ്പോഴും വ്യത്യസ്തമായ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന താരമാണ് എമി ജാക്സൺ. ഇപ്പോഴിതാ എമി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകരെ ആശയകുഴപ്പത്തിലാക്കിയിരിക്കുന്നത്. കാമുകനും ഗോസിപ്പ് ഗേൾ താരവുമായ എഡ് വെസ്റ്റ്‌വിക്കുമായുള്ള എമിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രേക്ഷകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. ഓപ്പൺഹൈമറിൽ അഭിനയിച്ച ഹോളിവുഡ് നടൻ കിലിയൻ മർഫി പെൺവേഷത്തിലെത്തിയതാണോ എന്ന സംശയമാണ് ആരധകർ ഉന്നയിച്ചിരിക്കുന്നത്. ലണ്ടൻ ഫാഷൻ വീക്കിൽ പങ്കെടുത്ത എമി ജാക്‌സൺ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളിലാണ് താരം ഇതുവരെ കാണാത്ത മേക്കോവറിൽ എത്തിയത്.

ALSO READ: ‘കോട്ടയം കുഞ്ഞച്ചന്‍’ പേജ് ആരംഭിച്ചത് സിപിഐഎം നേതാക്കളുടെ ഭാര്യമാരെ അധിക്ഷേപിക്കാനും, പിന്നില്‍ രാഷ്ട്രീയതാത്പര്യമെന്ന് പ്രതി അബിന്‍

ബ്രിട്ടിഷ് മോഡലും ചലച്ചിത്ര നടിയുമാണ് എമി ജാക്സൺ. പതിനാറാം വയസ്സിൽ മോഡലിംഗ് രംഗത്തെത്തിയ എമി 2009 ലെ മിസ് ടീൻ വേൾഡ് സൗന്ദര്യമത്സരത്തിൽ വിജയിയായിരുന്നു. തമിഴ്, ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് എമി പ്രേക്ഷകശ്രദ്ധ നേടിയെടുക്കുന്നത്. രജനികാന്ത് നായകനായ 2.0 എന്ന ചിത്രത്തിലാണ് എമി ഒടുവിലായി എത്തിയത്. ദ് വില്ലൻ, ബൂഗിമാൻ തുടങ്ങിയവയാണ് എമിയുടേതായി പുറത്തിറങ്ങാനുള്ള സിനിമകൾ.

ALSO READ: നടൻ മധുവിന് വീട്ടിലെത്തി പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News