തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 210.51 കോടി രൂപ കൂടി അനുവദിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ പൊതു ആവശ്യ ഫണ്ടില്‍ ആദ്യ ഗഡു അനുവദിച്ചു. ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 210.51 കോടി രൂപയാണ് അനുവദിച്ചത്.

ALSO READ:“ആ ചിത്രം എന്റെ കരിയറില്‍ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല, ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാര്‍ ഈ രണ്ടുപേരാണ്” : ഫഹദ് ഫാസില്‍

ഗ്രാമ പഞ്ചായത്തുകള്‍ക്ക് 149.53 കോടി കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 10.02 കോടിയും, ജില്ലാ പഞ്ചായത്തുകള്‍ക്ക് 7.05 കോടിയും, മുന്‍സിപ്പാലിറ്റികള്‍ക്ക് 25.72 കോടിയും, കോര്‍പറേഷനുകള്‍ക്ക് 18.18 കോടി രൂപയുമാണ് ലഭിക്കുക. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ മാസം ആകെ 3297 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ 1905 കോടി പദ്ധതി വിഹിതത്തിന്റെ ആദ്യഗഡുവാണ്. മെയിന്റനന്‍സ് ഗ്രാന്റിന്റെ ആദ്യ ഗഡു 1377 കോടി രുപയും നല്‍കി. വരുമാനം കുറവായ 51 ഗ്രാമപഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റുകള്‍ക്കുമായി 15 കോടി രൂപ ഗ്യാപ് ഫണ്ടും അനുവദിച്ചിരുന്നു.

ALSO READ:ധോണിയ്ക്ക് ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്;വിശ്രമം എടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും അവഗണിച്ച് താരം

അതേസമയം ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി രണ്ടാംഘട്ടത്തില്‍ നഗരസഭകളുടെ വിഹിതം നല്‍കുന്നതിന് 217.22 കോടി രൂപയുടെ വായ്പക്ക് ധന വകുപ്പ് അനുവാദം നല്‍കി. നഗരസഭാ വിഹിതം വിതരണം ചെയ്യാനുള്ള തുകയാണ് ഹഡ്കോയില്‍നിന്ന് വായ്പയായി ലഭ്യമാക്കുന്നത്. പിഎംഎവൈ(അര്‍ബന്‍)യില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച വിശദ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 10,861 പേര്‍ക്കാണ് ലൈഫ് വിഹിതം ലഭ്യമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News