തീ തുപ്പുന്ന അഗ്നിപർവതത്തിലേക്ക് ഒരു സാഹസിക യാത്ര; വൈറലായി വീഡിയോ

സാഹസിക യാത്രകൾ നടത്താൻ ഇഷ്ട്ടപ്പെടുന്നവർ ഏറെയാണ്. യാത്രകൾക്കിടയിൽ വെല്ലുവിളികള്‍ ഏറ്റെടുക്കാനും നമ്മുക്ക് വലിയ ആവേശമാണ്. അത്തരത്തിലുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രത്തിന്‍റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. തിളച്ച് മറിയുന്ന അഗ്നിപര്‍വത്തിന് സമീപം വിനോദ സഞ്ചാരികൾ നിൽക്കുന്ന ദൃശ്യങ്ങളാണ് വൈറലാവുന്നത്.

Also read:സ്വർണാഭരണ പ്രേമികൾക്ക് വീണ്ടും കാത്തിരിപ്പ്; 12 ദിവസം നീണ്ട താഴോട്ടിറക്കത്തിന് ശേഷം തിരിച്ചു വരവിനൊരുങ്ങി സ്വർണം

ലാവ ഒഴുകിയെത്തുന്ന സ്ഥലത്തോട് ചേര്‍ന്ന് വിനോദ സഞ്ചാരികള്‍ നില്‍ക്കുന്നതും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വിഡിയോയില്‍ കാണാം. പങ്കുവച്ചിരിക്കുന്ന വീഡിയോ ഐസ്‌ലന്‍ഡിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിൽ നിന്നാണ്. വലിയ അഗ്നിപര്‍വതത്തിന് താഴ്ഭാഗത്തായി മുപ്പതോളം വിനോദ സഞ്ചാരികളെ കാണാം. അതി സാഹസികവും അപകടവുമാണ് ഈ സ്ഥലം എന്നാണ് വിഡിയോയില്‍ കാണികളുടെ പ്രതികരണം. അതേസമയം, സഞ്ചാരികള്‍ നില്‍ക്കുന്നത് സമീപത്തുള്ള മറ്റൊരു കുന്നിലാണെന്നും വിഡയോയില്‍ അഗ്നി പര്‍വതത്തിന് സമീപത്താണെന്ന് തോന്നിപ്പിക്കുന്നതാണെന്നും ഒരുകൂട്ടം ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.

Also read:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News