ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം ഒരു വയലിൽ വ്യോമസേനയുടെ മിഗ് 29 വിമാനം തകർന്നു വീണു. പഞ്ചാബിലെ ആദംപൂരിൽ നിന്ന് പറന്നുയർന്ന വിമാനം അഭ്യാസത്തിനായി ആഗ്രയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. വിമാനം തകർന്നു വീണതിനെ തുടർന്ന് പെട്ടെന്ന് തീപ്പിടിത്തമുണ്ടായെങ്കിലും പൈലറ്റ് അൽഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ വ്യോമ സേന അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. തകർന്നു കിടക്കുന്ന ജെറ്റിൽ നിന്നും പുക ഉയരുന്നതും ചില ആളുകൾ സ്ഥലത്ത് ഒത്തുകൂടുന്നതും സംഭവ സ്ഥലത്തു നിന്നും പുറത്തുവന്ന ഒരു വീഡിയോയിലെ ദൃശ്യങ്ങളിലുണ്ട്.
ഇതിനെക്കുറിച്ചും സൈന്യം അന്വേഷണം നടത്തും. കഴിഞ്ഞ സെപ്റ്റംബർ രണ്ടിനും സമാനമായ രീതിയിൽ മിഗ് വിമാനം തകർന്നു വീണ് അപകടം ഉണ്ടായിരുന്നു. രാജസ്ഥാനിലെ ബാർമറിൽ സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു അന്ന് മിഗ്-29 യുദ്ധവിമാനം തകർന്നു വീണത്. അപകടത്തിന് തൊട്ട് മുമ്പ് പൈലറ്റിന് സുരക്ഷിതമായി പുറത്തെത്തിയതു കൊണ്ട് അന്നും ഒരു ദുരന്തം ഒഴിവായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here