തുടർക്കഥയായി ബോംബ് ഭീഷണി, എയർ ഇന്ത്യ വിമാനം കാനഡയിൽ അടിയന്തര ലാൻഡിങ് നടത്തി

air india

ന്യൂഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി, തുടർന്ന് കാനഡയിൽ വിമാനം അടിയന്തര ലാൻഡിങ് നടത്തി. എയർ ഇന്ത്യയുടെ എഐ127 വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ വിമാനം വഴിതിരിച്ച് കാനഡയിലെ ഇഖാലുയറ്റ് വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ പ്രോട്ടോകോള്‍ അനുസരിച്ച് വിമാനത്തെയും യാത്രക്കാരേയും വിമാനത്താവള ഏജന്‍സികളുടെ സഹായത്തോടെ പരിശോധിച്ചു.

ALSO READ: പാട്ടിന്റെ പകിട്ടിൽ യൂട്യൂബിൽ ട്രെൻഡിങായി ഒരു കുടുംബം, പിന്നണി ​ഗായിക ദാന റാസിഖിന്റെ ‘റൂഹേ മർദം’ ഹിറ്റ് ലിസ്റ്റിൽ

എന്നാൽ, പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ഓൺലൈനായാണ് ബോംബ് ഭീഷണി സന്ദേശം അധികൃതർക്ക് ലഭിച്ചിരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ബോംബ് ഭീഷണി സന്ദേശങ്ങൾ വിമാനങ്ങളിൽ തുടർക്കഥയാവുകയാണ്. മുംബൈ-ന്യൂയോർക്ക് എയർ ഇന്ത്യ വിമാനത്തിനും സെപ്റ്റംബറിൽ ജബല്‍പുര്‍-ഹൈദരാബാദ് ഇന്‍ഡിഗോ വിമാനത്തിനും ബോംബ് ഭീഷണി ഉണ്ടായിരുന്നു. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News