ദിവസവും ഒരു ആപ്പിൾ…! ഡോക്ടറെ മാത്രമല്ല ചില രോഗങ്ങളും അകറ്റി നിർത്താം…

Apple

ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഒരു ഡോക്ടറെ അകറ്റിനിർത്തും എന്ന് നമ്മൾ കേട്ടിട്ടില്ലേ. എന്നാൽ ഡോക്ടറെ മാത്രമല്ല ചില രോഗങ്ങളെയും അകറ്റി നിർത്താൻ ദിവസേന കഴിക്കുന്ന ആപ്പിൾ സഹായിക്കും. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വലിയതോതിൽ സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ആപ്പിൾ സഹായിക്കും. ഡയറ്റ് ചെയ്യുന്ന പലരും ഭക്ഷണക്രമത്തിൽ ആപ്പിൾ ഉൾപ്പെടുത്തുന്നതും ഇതേ കാരണങ്ങൾ കൊണ്ടാണ്.

Also Read: 200 ബില്യണ്‍ ഡോളര്‍ ക്ലബില്‍ കടന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്; ഇനി ലോക സമ്പന്നന്മാരുടെ പട്ടികയില്‍ ഈ സ്ഥാനത്ത്!

കൂടാതെ ഹൃദ്രോഗത്തിനെയും ക്യാൻസറിനെയും പ്രതിരോധിക്കാൻ ആപ്പിൾ സഹായിക്കും. 40,000 ആളുകളിൽ നടത്തിയ ഒരു പഠനത്തിൽ ദിവസേന ആപ്പിൾ കഴിക്കുന്നവരിൽ ഹൃദ്രോഗം വരാനുള്ള സാധ്യത 13% മുതൽ 22% വരെ കുറവായാണ് കാണുന്നത്. ദഹനത്തെ സഹായിക്കാനും ആസിഡ് റിഫ്‌ളക്‌സിൻ്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാനും കഴിയുന്ന ഫ്ലേവനോയ്‌ഡുകൾ, ഫൈബർ തുടങ്ങിയ സസ്യ രാസവസ്തുക്കൾ ആപ്പിളിലുണ്ട്. മുടിയുടെ ബലം വർധിപ്പിക്കാനും തിളക്കമാർന്നതാക്കാനും വിറ്റാമിൻ ബി 2, ബയോട്ടിൻ എന്നിവ സഹായിക്കും. ആപ്പിളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമത്തിന് തിളക്കം നൽകുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News