വിവാഹ വേദിയ്ക്കു സമീപം പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം, വധുവിൻ്റെ ബന്ധുക്കൾക്ക് നേരെ കാറോടിച്ചു കയറ്റി വരൻ്റെ ബന്ധു- 7 പേർ ആശുപത്രിയിൽ

വിവാഹ വേദിയ്ക്കു സമീപം പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുള്ള തർക്കം വഷളായി. ദേഷ്യം നിയന്ത്രിക്കാനാകാതെ വരൻ്റെ ബന്ധു വധുവിൻ്റെ വീട്ടുകാർക്കു നേരെ കാറോടിച്ച് കയറ്റി. 7 പേർക്ക് പരുക്ക്. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. വരന്റെ സംഘം വധുവിന്റെ വീട്ടിലേക്ക് എത്തുന്ന ചടങ്ങിനിടെയാണ് പ്രശ്‌നങ്ങളുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വിവാഹ വേദിക്ക് സമീപം പടക്കം പൊട്ടിച്ചുകൊണ്ടിരുന്ന വധുവിൻ്റെ ബന്ധുക്കളുമായി വരൻ്റെ ബന്ധുക്കളില്‍ ഒരാള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.

ALSO READ: നിര്‍ധന കുടുംബങ്ങള്‍ക്ക് പത്ത് വീടുകള്‍ നൽകും; കുവൈത്ത് സാരഥിയുടെ സ്വപ്നവീട് പദ്ധതിക്ക് പിന്തുണയുമായി എംഎ യൂസഫലി

ഇയാള്‍ വന്ന വാഹനം പടക്കം പൊട്ടിച്ചിരുന്നിടത്ത് പാര്‍ക്ക് ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു തര്‍ക്കത്തിൻ്റെ തുടക്കം. തർക്കം രൂക്ഷമായതോടെ സംഭവത്തിൽ ദേഷ്യം നിയന്ത്രിക്കാനാകാതെ വന്ന വരൻ്റെ ബന്ധു വധുവിൻ്റെ ബന്ധുക്കൾക്ക് നേരെ കാറോടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിൽ പരുക്കേറ്റ ഏഴ് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പരുക്കേറ്റയാളുകള്‍ നിലത്ത് കിടക്കുന്നത് ഉള്‍പ്പെടെ വീഡിയോയില്‍ കാണാം. സംഭവത്തില്‍ കാറോടിച്ചയാള്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News